ഗാന്ധി സ്മൃതിയാത്ര നടത്തി
05/11/2019
മഹാത്മഗാന്ധിയുടെ 150-ാം ജന്മവാര്‍ഷികത്തോടനുബന്ധിച്ച് തലയാഴം മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി നടത്തിയ ഗാന്ധി സ്മൃതിയാത്ര ഡി.സി.സി പ്രസിഡന്റ് ജോഷി ഫിലിപ്പ് ഉദ്ഘാടനം ചെയ്യുന്നു.
വൈക്കം: ഗാന്ധിജിയുടെ 150-ാം ജന്മവാര്‍ഷികത്തോടനുബന്ധിച്ച് തലയാഴം മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി നടത്തിയ ഗാന്ധി സ്മൃതിയാത്ര ഡി.സി.സി പ്രസിഡന്റ് ജോഷി ഫിലിപ്പ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ജി.രാജീവ് അദ്ധ്യക്ഷത വഹിച്ചു. അക്കരപ്പാടം ശശി, അബ്ദുള്‍സലാം റാവുത്തര്‍, സോണി സണ്ണി, ജല്‍ജി വര്‍ഗ്ഗീസ്, പി.വി വിവേക്, യു.ബേബി, ബി.എന്‍ സെബാസ്റ്റ്യന്‍, സേവ്യര്‍ ചിറ്ററ എന്നിവര്‍ പ്രസംഗിച്ചു. വിവിധ കേന്ദ്രങ്ങളിലെ സ്വീകരണത്തിന് ശേഷം പുത്തന്‍പാലത്തില്‍ നടത്തിയ സമാപനസമ്മേളനം കെ.പി.സി.സി മെമ്പര്‍ മോഹന്‍ ഡി ബാബു ഉദ്ഘാടനം ചെയ്തു. എം.ഗോപാലകൃഷ്ണന്, അനില്‍കുമാര്‍, സോമനാഥന് എന്നിവര്‍ പ്രസംഗിച്ചു.