Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വൈക്കത്തഷ്ടമിയുടെ മുന്നോടിയായി നടത്തപ്പെടുന്ന പരമ്പരാഗത ചടങ്ങായ കുലവാഴപുറപ്പാടും താലപ്പൊലിയും 8ന്
04/11/2019

വൈക്കം: ചരിത്രപ്രസിദ്ധമായ വൈക്കത്തഷ്ടമിയുടെ മുന്നോടിയായി നടത്തപ്പെടുന്ന പരമ്പരാഗത ചടങ്ങായ കുലവാഴപുറപ്പാടും താലപ്പൊലിയും വൈക്കം ടൗണ്‍ സംയുക്ത എന്‍.എസ്.എസ് കരയോഗത്തിന്റെ ആഭിമുഖ്യത്തില്‍ കിഴക്കേനട ക്ഷീരവൈകുണ്ഠപുരം (ചീരംകുന്നുംപുറം) ശ്രീ പാര്‍ത്ഥസാരഥി ക്ഷേത്രസന്നിധിയില്‍ നിന്നും 8ന് വൈകിട്ട് 4 മണിക്ക് വൈക്കം മഹാദേവക്ഷേത്രത്തിലേക്ക് പുറപ്പെടും. പൂത്താലമേന്തിയ വനിതകള്‍, ബാലികമാരുടെയും, കീഴൂര്‍ മധുസൂദനക്കുറുപ്പ്, വൈക്കം ജയകുമാര്‍ എന്നിവര്‍ നേതൃത്വം നല്‍കുന്ന മേജര്‍ സെറ്റ് പഞ്ചവാദ്യത്തിന്റെയും, ക്ഷേത്രകല കുലപതി തേരോഴി രാമക്കുറുപ്പ് നേതൃത്വം വഹിക്കുന്ന ചെണ്ടമേളം, സംഗീതലയ വാദ്യ പ്രതിഭ വൈക്കം ഷാജി നേതൃത്വം വഹിക്കുന്ന നാദസ്വരം, മാസ്റ്റര്‍ ശ്രീജിത്ത്, മാസ്റ്റര്‍ അഭിജിത്ത് എന്നിവരുടെ മയൂരനൃത്തം, ഗജരാജലക്ഷ്മണ പെരുമാള്‍ പാമ്പാടി രാജന്‍ എന്നിവയുടെ അകമ്പടിയോടെയാണ് കുലവാഴ പുറപ്പാടും താലപ്പൊലിയും പുറപ്പെടുന്നത്. 1, 2 ഉത്സവങ്ങളുടെ അഹസ്സും, സംയുക്ത എന്‍.എസ്.എസിന്റെ നേതൃത്വത്തില്‍ വിവിധ കലാപരിപാടികളും 32 പറ അരിയുടെ പ്രാതലും നടത്തപ്പെടും. കൊടിപ്പുറത്തുവിളക്കിന് പാമ്പാടി രാജന്‍, പാറന്നൂര്‍ നന്ദന്‍, പുതുപ്പള്ളി സാധു തുടങ്ങിയ ഗജവീരന്മാര്‍ അണിനിരക്കും. എന്‍.എസ്.എസ് യൂണിയന്‍ ആസ്ഥാനത്ത് നടന്ന പത്രസമ്മേളനത്തില്‍ യൂണിയന്‍ പ്രസിഡന്റ് ഡോ. സി.ആര്‍ വിനോദ്കുമാര്‍, സെക്രട്ടറി കെ.വി വേണുഗോപാല്‍, ജയകുമാര്‍ തെയ്യാനത്ത് മഠം, മാധവന്‍ കുട്ടി കറുകയില്‍, വിവിധ കരയോഗം പ്രസിഡന്റുമാരായ എസ്.മധു, ജയകുമാര്‍, ശിവരാമകൃഷ്ണന്‍ നായര്‍, കെ.പി രവികുമാര്‍, ശശികുമാര്‍, രാജേന്ദ്രദേവ് എന്നിവര്‍ പ്രസംഗിച്ചു.