Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കേരളവിശ്വകര്‍മ്മ യുവജനസംഘം വൈക്കം താലൂക്ക് യൂണിയന്‍ രൂപീകരിച്ചു.
04/11/2019
കേരളവിശ്വകര്‍മ്മ യുവജനസംഘം വൈക്കം താലൂക്ക് യൂണിയന്‍ രൂപീകരണയോഗം സംസ്ഥാന പ്രസിഡന്റ് അനീഷ് കൊക്കര ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: അഖിലകേരള വിശ്വകര്‍മ്മ മഹാസഭയുടെ പോഷക സംഘടനയായ കേരളവിശ്വകര്‍മ്മ യുവജനസംഘം വൈക്കം താലൂക്ക് യൂണിയന്‍ രൂപീകരിച്ചു. യുവജനസംഘം സംസ്ഥാന പ്രസിഡന്റ് അനീഷ് കൊക്കര ഉദ്ഘാടനം ചെയ്തു. താലൂക്ക് യൂണിയന്‍ പ്രസിഡന്റ് പി.ജി ശിവദാസന്‍ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി സുനില്‍കുമാര്‍ മുഖ്യപ്രഭാഷണം നടത്തി. താലൂക്ക് യൂണിയന്‍ സെക്രട്ടറി എസ്.കൃഷ്ണന്‍, യുവജനസംഘം സംസ്ഥാന ട്രഷറര്‍ ഇ.എസ് നിധീഷ്, സെക്രട്ടറി എം.ആര്‍ സതീഷ് കുമാര്‍, റെജിമോന്‍, ബിജു ചന്ദ്രന്‍ എന്നിവര്‍ പ്രസംഗിച്ചു. ഭാരവാഹികളായി അരുണ്‍ ശശി (പ്രസിഡന്റ്), ടി.ജി ബിമല്‍ കുമാര്‍ (സെക്രട്ടറി, സത്യജിത്ത് (ഖജാന്‍ജി), ഇ.എസ് നിധീഷ് (ബോര്‍ഡ് മെമ്പര്‍), സി.എസ് ശരത്, അനൂപ് (വൈസ് പ്രസിഡന്റ്), ഗോകുല്‍ പി ബാലകൃഷ്ണന്‍, ഹേമന്ദ് (ജോയിന്റ് സെക്രട്ടറി) എന്നിവരെ തിരഞ്ഞെടുത്തു.