Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പ്രതിഷേധ കൈയ്യൊപ്പ്
04/11/2019
കേരളമഹിളാസംഘം വൈക്കം മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച നീതിനിഷേധത്തിനെതിരെയുള്ള പ്രതിഷേധ കൈയ്യൊപ്പ്.

വൈക്കം: കേരളമഹിളാസംഘം വൈക്കം മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച നീതിനിഷേധത്തിനെതിരെയുള്ള പ്രതിഷേധ കൈയ്യൊപ്പ് വേറിട്ടൊരു സമരാനുഭവമായി. വാളയാര്‍ പെണ്‍കുട്ടികളുടെ ദുരൂഹ മരണം പുനരന്വേഷിക്കുക, കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചുകൊണ്ടായിരുന്നു പ്രതിഷേധ കൈയ്യൊപ്പ് നടത്തിയത്. മഹിളാസംഘം മണ്ഡലം പ്രസിഡന്റ് മായ ഷാജിയുടെ അദ്ധ്യക്ഷതയില്‍ നടത്തിയ പരിപാടി യോഗം പ്രൊഫ. പാര്‍വ്വതി ഉദ്ഘാടനം ചെയ്തു. വിദ്യാര്‍ത്ഥിനികളും വഴിയാത്രക്കാരും ഉള്‍പ്പെടെ നൂറുകണക്കിന് ആളുകള്‍ പ്രത്യേകം തയ്യാറാക്കിയ ബാനറില്‍ കൈയ്യൊപ്പ് ചാര്‍ത്തി പങ്കെടുത്തു. ലീനമ്മ ഉദയകുമാര്‍, പി.എസ് പുഷ്പമണി, കെ.പി ബീന എന്നിവര്‍ പ്രസംഗിച്ചു. ഒപ്പുശേഖരണ ക്യാമ്പയിന് പി.കെ തിലോത്തമ, സിന്ധു മധുസൂദനന്‍, സുലോചന പ്രഭാകരന്‍, സുശീല രാധകൃഷ്ണന്‍ എന്നിവര്‍ നേതൃത്വം നല്‍കി