Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പ്രവര്‍ത്തന സമ്മേളനം നടത്തി
04/11/2019
വൈക്കം താലൂക്ക് എന്‍.എസ്.എസ് യൂണിയന്റെ 97 കരയോഗങ്ങളിലെ ഭാരവാഹികളെ പങ്കെടുപ്പിച്ചു നടത്തിയ പ്രവര്‍ത്തക സമ്മേളനം യൂണിയന്‍ പ്രസിഡന്റ് ഡോ. സി.ആര്‍ വിനോദ് കുമാര്‍ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: താലൂക്ക് എന്‍.എസ്.എസ് യൂണിയന്റെ കീഴിലുളള 97 കരയോഗങ്ങളിലെ ഭാരവാഹികളുടെ പ്രവര്‍ത്തന സമ്മേളനം യൂണിയന്‍ ഓഡിറ്റോറിയത്തില്‍ പ്രസിഡന്റ് ഡോ. സി.ആര്‍ വിനോദ് കുമാര്‍ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് എസ്.മധു അധ്യക്ഷത വഹിച്ചു. സംഘടന പ്രവര്‍ത്തനം കാര്യക്ഷമമാക്കുന്നതു സംബന്ധിച്ച് യൂണിയന്‍ സെക്രട്ടറി കെ.വി വേണുഗോപാല്‍ വിശദീകരിച്ചു. എം.എസ്.എസ്.എസിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് പ്രസിഡന്റ് എം.ഗോപാലകൃഷ്ണനും, ഹ്യൂമണ്‍ റിസോഴ്‌സ് സെന്ററിന്റെ പ്രവര്‍ത്തന മേഖലയെക്കുറിച്ച് കോ-ഓര്‍ഡിനേറ്റര്‍മാരായ പി.പ്രസാദും, പി.എന്‍ രാധാകൃഷ്ണനും വിഷയങ്ങള്‍ അവതരിപ്പിച്ചു. കലോത്സവ- കായിക വിഭാഗങ്ങളെക്കുറിച്ച് ഡോ. ആര്‍. വേണുഗോപാല്‍ വിഷയാവതരണം നടത്തി. വനിതാ യൂണിയന്‍ പ്രസിഡന്റ് ശ്രീലേഖ മണിലാല്‍, പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് എന്‍.ജി ബാലചന്ദ്രന്‍, എസ്.മുരുകേശ് എന്നിവര്‍ പ്രസംഗിച്ചു. യൂണിയന്‍ കമ്മിറ്റി അംഗങ്ങള്‍, പ്രതിനിധി സഭാംഗങ്ങള്‍ എന്നിവര്‍ വിവിധ വിഷയങ്ങള്‍ അവതരിപ്പിച്ചു ചര്‍ച്ച ചെയ്തു.