Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ജപമാല പ്രദക്ഷിണം നഗരത്തെ ഭക്തിസാന്ദ്രമാക്കി.
04/11/2019
വൈക്കം ഫൊറോനയിലെ 19 ഇടവകയുടെ നേതൃത്വത്തില്‍ ഞായറാഴ്ച്ച വൈകിട്ട് നടത്തിയ ജപമാല റാലി വെല്‍ഫെയര്‍ സെന്ററില്‍ നിന്ന് പുറപ്പെടുന്നു.

വൈക്കം: ജപമാലയുടെ പുണ്യമാസത്തെ അനുസ്മരിച്ച് വൈക്കം ഫൊറോനയിലെ 19 ഇടവക പള്ളികല്‍ പങ്കെടുത്ത ജപമാല പ്രദക്ഷിണം നഗരത്തെ ഭക്തിസാന്ദ്രമാക്കി. മറിയത്തിന്റെ തിരുസ്വരൂപം അലങ്കൃതമാക്കിയ രഥത്തിനു പിന്നില്‍ നീങ്ങിയ, നൂറുകണക്കിന് വിശ്വാസികള്‍ പങ്കെടുത്ത റാലി കച്ചേരിക്കവല, കൊച്ചുകവല, ബസ് സ്റ്റാന്റ്, ബോട്ട് ജെട്ടി വഴി വെല്‍ഫെയര്‍ സെന്ററില്‍ തിരിച്ചെത്തി. എറണാകുളം-അങ്കമാലി അതിരൂപത മെത്രപ്പോലിത്തന്‍ വികാരി മാര്‍ ആന്റണി കരിയില്‍, ഫൊറോന പള്ളി വികാരി ഫാ. ജോസഫ് തെക്കിനേന്‍, ഫാ. വര്‍ഗീസ് ചെരപ്പറമ്പില്‍, ഫാ. ബെന്നി പാറേക്കാട്ടില്‍, ഫാ. ഡില്‍റ്റോ കദളിക്കാട്ട്, ഫാ. ജോയി കണ്ണമ്പുഴ, ഫാ. സാന്റോ കണ്ണമ്പുഴ, ഫാ. സനു പുതുശ്ശേരി, ഫാ. സെബാസ്റ്റ്യന്‍ ചണ്ണംപള്ളി, ഫാ. ആല്‍ബിന്‍ പാറേക്കാട്ടില്‍, ഫാ. മാത്യു തച്ചില്‍, ഫാ. ജോഷി വാഴപ്പറമ്പില്‍, ഫാ. ജോണ്‍സണ്‍ വെള്ളൂരാന്‍, കണ്‍വീനര്‍മാരായ ജോര്‍ജ് ആവള്ളില്‍, സേവ്യര്‍ പൗവ്വത്തില്‍, സാജന്‍ പുത്തന്‍പുര എന്നിവര്‍ നേതൃത്വം നല്‍കി. വിശുദ്ധ കുര്‍ബാനയ്ക്കു ശേഷം അനുഗ്രഹ പ്രഭാഷണവും നടന്നു.