Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഏരിയാ സമ്മേളനം നടത്തി
04/11/2019

വൈക്കം: കെ.എസ്.കെ.ടി.യു വൈക്കം ഏരിയാ സമ്മേളനം ഇടയാഴം രുഗ്മിണി കല്യാണമണ്ഡപത്തില്‍ ജില്ലാ സെക്രട്ടറി പി.എം തങ്കപ്പന്‍ ഉദ്ഘാടനം ചെയ്തു. ഏരിയാ പ്രസിഡന്റ് കെ.എന്‍ നടേശന്‍ അധ്യക്ഷത വഹിച്ചു. ഏരിയാ സെക്രട്ടറി ഒ.എം ഉദയപ്പന്‍ പ്രവര്‍ത്തന റിപ്പോര്‍ട്ടും, ജില്ലാ ട്രഷറര്‍ കെ.ജി വിനോദ് സംഘടനാ റിപ്പോര്‍ട്ടും അവതരിപ്പിച്ചു. സി.പി.എം ഏരിയാ സെക്രട്ടറി കെ.അരുണന്‍, കര്‍ഷകസംഘം ഏരിയാ പ്രസിഡന്റ് കെ.കുഞ്ഞപ്പന്‍, ജില്ലാ പഞ്ചായത്ത് അംഗം കെ.കെ രഞ്ജിത്ത്, കെ.ബി പുഷ്‌കരന്‍, എന്‍.സുരേഷ്‌കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു. ഭാരവാഹികളായി കെ.കെ രഞ്ജിത്ത് (പ്രസിഡന്റ്), കെ.പത്മനാഭന്‍, വത്സല ഓമനക്കുട്ടന്‍ (വൈ: പ്രസിഡന്റുമാര്‍), ഒ.എം ഉദയപ്പന്‍ (സെക്രട്ടറി), വി.ജി ബൈജു, ദേവീറാണി (ജോ: സെക്രട്ടറിമാര്‍), കെ.എന്‍ നടേശന്‍ (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.