Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
നഗരസഭ കേരളോത്സവം തുടങ്ങി
02/11/2019
വൈക്കം നഗരസഭയുടെ കേരളോത്സവം ചെയര്‍മാന്‍ പി.ശശിധരന്‍ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: നഗരസഭ കേരളോത്സവം ചെയര്‍മാന്‍ പി.ശശിധരന്‍ ഉദ്ഘാടനം ചെയ്തു. ഗവണ്‍മെന്റ് ബോയ്‌സ് ഹൈസ്‌കൂളിലും സത്യാഗ്രഹ സ്മാരക ഹാളിലുമാണ് കലാ-കായിക മത്സരങ്ങള്‍ നടക്കുന്നത്. വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ജി.ശ്രീകുമാരന്‍ നായര്‍ അദ്ധ്യക്ഷത വഹിച്ചു. വൈസ് ചെയര്‍പേഴ്‌സണ്‍ എസ്.ഇന്ദിരാദേവി, കൗണ്‍സിലര്‍മാരായ അഡ്വ. അംബരീഷ് ജി വാസു, ആര്‍.സന്തോഷ്, രോഹിണിക്കുട്ടി അയ്യപ്പന്‍, ബിജു വി കണ്ണേഴന്‍, എം.ടി അനില്‍കുമാര്‍, ഷിബി സന്തോഷ്, സെക്രട്ടറി രമ്യാകൃഷ്ണന്‍ എന്നിവര്‍ പങ്കെടുത്തു. കായിക മത്സരങ്ങള്‍ ഗവണ്‍മെന്റ് ബോയ്‌സ് ഹൈസ്‌കൂളിലും കലാമത്സരങ്ങള്‍ സത്യാഗ്രഹ സ്മാരക ഹാളിലുമാണ് നടത്തുന്നത്. മൂന്നിന് വൈകിട്ട് സമാപന സമ്മേളനം നടക്കും.