Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി ചെയര്‍മാനായി ചുമതലയേറ്റു
02/11/2019
കുട്ടനാട് യൂണിയന്‍ അഡ്മിനിട്രേറ്റീവ് കമ്മിറ്റി ചെയര്‍മാനായി നിയമിച്ച പി.വി ബിനേഷ്

വൈക്കം: എസ്.എന്‍.ഡി.പി യോഗം വൈക്കം യൂണിയന്‍ പ്രസിഡന്റ് പി.വി ബിനേഷിനെ കുട്ടനാട് യൂണിയന്‍ അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി ചെയര്‍മാനായി അധിക ചുമതല നല്‍കി നിയമിച്ചു. കുട്ടനാട് യൂണിയന്‍ വിഭജിച്ച് പുതുതായി കുട്ടനാട് സൗത്ത് യൂണിയന്‍കൂടി രൂപീകരിച്ച സാഹചര്യത്തിലാണ് വൈക്കം യൂണിയന്‍ പ്രസിഡന്റ് സ്ഥാനം നിലനിര്‍ത്തി കുട്ടനാട് യൂണിയന്റെ ചുമതലകൂടി ഏല്‍പ്പിച്ചത്. സംഘടനാ പ്രവര്‍ത്തനം കൂടുതല്‍ മെച്ചപ്പെടുത്തുന്നതിന് വേണ്ടിയാണ് കുട്ടനാട് സൗത്ത് യൂണിയന്‍ രൂപീകരിച്ചത്.