Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പ്രവേശനോത്സവം നടത്തി.
02/11/2019

വൈക്കം: ടി.വി പുരം ഗ്രാമ പഞ്ചായത്തിലെ മൂന്നാം വാര്‍ഡില്‍ പ്രവര്‍ത്തിക്കുന്ന ചെമ്മനത്തകര 62-ാം നമ്പര്‍ അംഗന്‍വാടിയില്‍ പ്രവേശനോത്സവം നടത്തി. മധുര പലഹാരങ്ങളും ബലൂണുകളും നല്‍കിയാണ് നവാഗതരെ സ്വീകരിച്ചത്. ടി.വി പുരം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ബീനാ മോഹന്‍ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു. ഓഡിറ്റര്‍ ടി.ആര്‍ രമേശന്‍ അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ സാമൂഹ്യ പ്രവര്‍ത്തകന്‍ വി.വി കനകാംബരന്‍ മുഖ്യ പ്രഭാഷണം നടത്തി. അംഗന്‍വാടി വര്‍ക്കര്‍ ബിജി, ഹെല്‍പ്പര്‍ അനില, സുകുമാരി എന്നിവര്‍ പ്രസംഗിച്ചു. തുടര്‍ന്ന് കുട്ടികള്‍ക്ക് പായസ വിതരണം നടത്തി. കുട്ടികളുടെ രക്ഷാകര്‍ത്താക്കളും അംഗന്‍വാടി സപ്പോര്‍ട്ടിങ് കമ്മിറ്റി അംഗങ്ങളും പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. കട്ടികളും രക്ഷിതാക്കളും ചേര്‍ന്ന് കേരളീയ ഗാനാലാപനവും നടത്തി.