Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഭാഷാ സാഹിത്യോത്സവവും ശ്രേഷ്ഠ ഭാഷാ ദിനാചരണവും സംഘടിപ്പിച്ചു.
02/11/2019
വൈക്കം ശ്രീ മഹാദേവ ടി.ടി.ഐയില്‍ കേരള പിറവിയോടനുബന്ധിച്ചുള്ള നടത്തിയ ഭാഷാ സാഹിത്യോത്സവവും ശ്രേഷ്ഠ ഭാഷാദിനാചരണവും പി.ജി.എം നായര്‍ കാരിക്കോട് ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: കേരളപ്പിറവിയോടനുബന്ധിച്ച് വൈക്കം ശ്രീ മഹാദേവ ടീച്ചര്‍ ട്രെയിനിങ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഭാഷാ സാഹിത്യോത്സവവും ശ്രേഷ്ഠ ഭാഷാ ദിനാചരണവും സംഘടിപ്പിച്ചു. ഭാരതീയ പൈതൃക പഠന കേന്ദ്രം ഡയറക്ടര്‍ പി.ജി.എം നായര്‍ കാരിക്കോട് ഉദ്ഘാടനം ചെയ്തു. മലയാള സാഹിത്യ ശാഖ ലോകോത്തര നിലവാരം പുലര്‍ത്തുന്നതാണെന്നും വായനയിലൂടെ അവനവന്റെ സംസ്‌ക്കാരത്തെ വളര്‍ത്തുക വഴി നാടിന്റെ യശസ്സ് ഉയര്‍ത്തുന്നതില്‍ അധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും നിര്‍ണ്ണായക പങ്കുവഹിക്കുവാനുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. പ്രൊഫ. സെറ്റിന പി പൊന്നപ്പന്‍ അധ്യക്ഷത വഹിച്ചു. ബി മായ, കെ.കെ ബേബി, പോള്‍ ജോസഫ്, അനില ബോസ്, ഹസീന യൂസഫ്, എം.എ അനൂപ്, ഗായത്രി, ഷിഫാന്‍സ്, ലിന്റോ സ്റ്റീഫന്‍ എന്നിവര്‍ പ്രസംഗിച്ചു. നൂറു അധ്യാപക പരിശീലകര്‍ പങ്കെടുത്ത ഭാഷാ സാഹിത്യോത്സവത്തില്‍ വിവിധങ്ങളായ കലാ സാഹിത്യ പരിപാടികള്‍ സംഘടിപ്പിച്ചു. നാടന്‍ പാട്ടുകള്‍, ഏകാങ്കനാടകം, ഫ്‌ളാഷ് മോബ്, പ്രശ്‌നോത്തരി, മലയാളി മങ്ക, പുരുഷ കേസരി, ദേശഭക്തിഗാനം, പ്രഭാഷണം തുടങ്ങി വിവിധ പരിപാടികള്‍ ഇതോടനുബന്ധിച്ച് നടത്തി.