Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
മഹാത്മാഗാന്ധിയുടെ 150-ാം ജന്മവാര്‍ഷിക ആഘോഷങ്ങളോടനുബന്ധിച്ച് ഇസ്‌കഫ് സംസ്ഥാന വ്യാപകമായി സംഘടിപ്പിച്ച ആഘോഷപരിപാടികളുടെ സംസ്ഥാനതല സമാപനം മൂന്നിന് വൈക്കത്ത്്
01/11/2019

വൈക്കം: മഹാത്മാഗാന്ധിയുടെ 150-ാം ജന്മവാര്‍ഷിക ആഘോഷങ്ങളോടനുബന്ധിച്ച് ഇന്ത്യന്‍ സൊസൈറ്റി ഫോര്‍ കള്‍ച്ചറല്‍ കോ-ഓപ്പറേഷന്‍ ആന്റ് ഫ്രണ്ട്ഷിപ്പ്-ഇസ്‌കഫ് സംസ്ഥാന വ്യാപകമായി സംഘടിപ്പിച്ച ആഘോഷപരിപാടികളുടെ സംസ്ഥാനതല സമാപനം വിവിധ പരിപാടികളോടുകൂടി 3ന് വൈക്കത്ത് ഇണ്ടംതുരുത്തി മനയില്‍ നടക്കും. രാവിലെ 10ന് ഗാന്ധി സ്മൃതി ചിത്രങ്ങളുടെ പ്രദര്‍ശനം വൈക്കത്തെ സ്‌കൂള്‍-കോളേജ് വിദ്യാര്‍ത്ഥികളുടെ സാന്നിദ്ധ്യത്തില്‍ സി.കെ ആശ എം.എല്‍.എ ഉദ്ഘാടനം ചെയ്യും. ഇസ്‌കഫ് ദേശീയ ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറി അഡ്വ. കെ.നാരായണന്‍ ആശംസാ പ്രസംഗം നടത്തും. വൈക്കം മേഖലാ സെക്രട്ടറി ഫിറോഷ് മാവുങ്കല്‍ അദ്ധ്യക്ഷത വഹിക്കും. ഇ.ജി ബാലകൃഷ്ണന്‍ സ്വാഗതവും ജില്ലാ കമ്മറ്റിയംഗം എ.വി ജോര്‍ജ്ജ്കുട്ടി നന്ദിയും പറയും. തുടര്‍ന്ന് ഇസ്‌കഫ് സംസ്ഥാന കൗണ്‍സില്‍ യോഗം മനയില്‍ ചേരും. വൈകിട്ട് 4ന് പരിസ്ഥിതി പ്രവര്‍ത്തകന്‍ കെ.ബിനുവിനെ ആസ്പദമാക്കി യുവസംവിധായകന്‍ എല്‍ദോ ജേക്കബ് ചിത്രീകരിച്ച വൃക്ഷവൈദ്യന്‍ എന്ന ഹ്രസ്വചിത്രത്തിന്റെ പ്രദര്‍ശനത്തോടെ ജനകീയ സമ്മേളനം ആരംഭിക്കും. ഗാന്ധിയനും മഹാത്മഗാന്ധി സര്‍വ്വകലാശാല മുന്‍ വൈസ് ചാന്‍സിലറുമായ ഡോ. സിറിയക് തോമസ് സമ്മേളനം ഉദ്ഘാടനം ചെയ്യും. ഗാന്ധിയന്‍ ദര്‍ശനങ്ങളുടെ സമകാലിക പ്രസക്തിയെക്കുറിച്ച് ഇസ്‌കഫ് സംസ്ഥാന പ്രസീഡിയം ചെയര്‍മാന്‍ മുല്ലക്കര രത്‌നാകരന്‍ എം.എല്‍.എ മുഖ്യപ്രഭാഷണം നടത്തും. വൈക്കം താലൂക്ക് ചെത്തുതൊഴിലാളി യൂണിയന്‍ എ.ഐ.റ്റി.യു.സി ജനറല്‍ സെക്രട്ടറിയും സ്വാഗതസംഘം ചെയര്‍മാനുമായ ടി.എന്‍ രമേശന്‍ അദ്ധ്യക്ഷത വഹിക്കും. ഇസ്‌കഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. പ്രശാന്ത് രാജന്‍ സ്വാഗതം ആശംസിക്കും. സി.പി.ഐ കോട്ടയം ജില്ലാ സെക്രട്ടറി സി.കെ ശശിധരന്‍, സി.പി.ഐ (എം) ജില്ലാ സെക്രട്ടറിയേറ്റംഗം പി.കെ ഹരികുമാര്‍, കോണ്‍ഗ്രസ് ഐ വൈക്കം ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് അക്കരപ്പാടം ശശി, എല്‍.ജെ.ഡി നിയോജകമണ്ഡലം പ്രസിഡന്റ് എ.റഷീദ്, സി.പി.ഐ മണ്ഡലം സെക്രട്ടറി എം.ഡി ബാബുരാജ് എന്നിവര്‍ പ്രസംഗിക്കും. ഐപ്‌സോ സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. വി.ബി ബിനു, വൈക്കം നഗരസഭാ ചെയര്‍മാന്‍ പി.ശശിധരന്‍, ജില്ലാ പഞ്ചായത്തംഗം പി.സുഗതന്‍, മുന്‍ എം.എല്‍.എ കെ.അജിത്ത്, ഇസ്‌കഫ് സംസ്ഥാന പ്രീസിഡിയം അംഗങ്ങളായ ഡോ. പി.കെ ബാലകൃഷ്ണന്‍, എ.പി അഹമ്മദ് മാഷ് മുന്‍ നഗരസഭാ അദ്ധ്യക്ഷന്‍മാരായ ഡി.രഞ്ജിത്ത് കുമാര്‍, എന്‍.അനില്‍ ബിശ്വാസ് എന്നിവര്‍ വിശിഷ്ടാതിഥികളായി പങ്കെടുക്കും. ഇസ്‌കഫ് കോട്ടയം ജില്ലാ സെക്രട്ടറി അഡ്വ. കെ.ആര്‍ പ്രവീണ്‍ നന്ദി പറയും. സമ്മേളനത്തോടനുബന്ധിച്ച് മികച്ച നാടക പ്രവര്‍ത്തനുള്ള കേരള സംഗീത-നാടക അക്കാദമിയുടെ പുരസ്‌കാരം ലഭിച്ച കെ.ആര്‍ രമേശ്, രക്തദാനസേവനരംഗത്ത് ആഗോള വ്യക്തിമുദ്ര പതിപ്പിച്ച ആരോഗ്യ സന്നദ്ധപ്രവര്‍ത്തകന്‍ റേ മാത്യൂ വര്‍ഗ്ഗീസ്, പരിസ്ഥിതി പ്രവര്‍ത്തകനും വൃക്ഷ പരിപാലകനുമായ കെ.ബിനു എന്നിവരെ ആദരിക്കും. വൈക്കം സത്യാഗ്രഹസമര ചരിത്രത്തിന്റെ ഭാഗമായ ഇണ്ടംതുരുത്തിമന ഗാന്ധി സന്ദര്‍ശിച്ച ചരിത്ര പ്രാധാന്യത്തെ കണക്കിലെടുത്താണ്് ഈ പരിപാടി ഇണ്ടംതുരുത്തിമനയില്‍ നടത്തുന്നത്. ഗാന്ധി മന സന്ദര്‍ശിച്ചതിന്റെ ഛായചിത്രം തയ്യാറാക്കി മനയുടെ ഇപ്പോഴത്തെ ഉടമസ്ഥാവകാശികളായ വൈക്കം താലൂക്ക് ചെത്ത് തൊഴിലാളി യൂണിയന്‍ ഭാരവാഹികളെ ഏല്‍പ്പിക്കും. പരിപാടിയോടനുബന്ധിച്ച് ഗാന്ധിയുടെ അപൂര്‍വ്വ ചിത്രങ്ങള്‍ ഉല്‍പ്പെടുത്തിയുള്ള ഫോട്ടോ എക്‌സിബിഷനും സംഘടിപ്പിച്ചുണ്ട്. പത്രസമ്മേളനത്തില്‍ ഇസ്‌കഫ് സംസ്ഥാന ട്രഷറര്‍ റോജന്‍ ജോസ്, ജില്ലാ സെക്രട്ടറി അഡ്വ. കെ.ആ്ര്‍ പ്രവീണ്‍, സംസ്ഥാന കൗണ്‍സില്‍ അംഗം വി.വൈ പ്രസാദ്, ഇസ്‌കഫ് മേഖലാ സെക്രട്ടറി അഡ്വ. ഫിറോഷ് മാവുങ്കല്‍, പ്രസിഡന്റ് ഇ.ജി ബാലകൃഷ്ണന്‍ എന്നിവര്‍ പങ്കെടുത്തു.