Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഇന്ദിരാഗാന്ധി രക്തസാക്ഷിത്വ ദിനാചരണം നടത്തി
01/11/2019
ഇന്ദിരാഗാന്ധി രക്തസാക്ഷിത്വ ദിനാചരണം യൂ.ഡി.എഫ് ജില്ലാ ചെയര്‍മാന്‍ അഡ്വ. ജോസി സെബാസ്റ്റിയന്‍ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: ഇന്‍ഡ്യയുടെ ഐക്യം നിലനിര്‍ത്താന്‍ വിഘടനവാദത്തിനെതിരെ പോരാടി ധീരരക്തസാക്ഷിത്വം വരിച്ച ദേശാഭിമാനിയായിരുന്നു ഇന്ദിരാഗാന്ധിയെന്ന് യു.ഡി.എഫ് കണ്‍വീനര്‍ അഡ്വ. ജോസി സെബാസ്റ്റിയന്‍. മുരിയന്‍കുളങ്ങരയില്‍ കോണ്‍ഗ്രസ് ബൂത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടത്തിയ ഇന്ദിരാഗാന്ധി രക്തസാക്ഷിത്വ ദിനാചരണം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. യോഗത്തില്‍ നഗരസഭാ പ്രതിപക്ഷനേതാവ് എം.ടി അനില്‍കുമാര്‍ അദ്ധ്യക്ഷത വഹിച്ചു. അക്കരപാപടം ശശി, മോഹന്‍ ഡി ബാബു, പി.വി പ്രസാദ്, അഡ്വ. എ.സനീഷ് കുമാര്‍, ജയ്‌ജോണ്‍ പേരയില്‍, ബി.അനില്‍ കുമാര്‍, അഡ്വ. വി.സമ്പത്ത് കുമാര്‍, വിവേക് പ്ലാത്താനത്ത്, പി.ടി സുഭാഷ്, ഇടവട്ടം ജയകുമാര്‍, അഡ്വ. കെ.പി ശിവജി, വൈക്കം ജയന്‍, സന്തോഷ് ചക്കനാടന്‍, ബാബു കണ്ണുവള്ളില്‍, വി.റ്റി സുനില്‍, പി.മോഹനന്‍, ജി.സുരേന്ദ്രന്‍, ജി.രഘുനാഥ്, ബാലാജി പൈ എന്നിവര്‍ പ്രസംഗിച്ചു.