Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
സംഗീതവേദികളില്‍ സ്വരമാധുരി തീര്‍ത്ത ഫിദ ഫാത്തിമയ്ക്ക് യു.പി വിഭാഗത്തില്‍ മികച്ച കലാകാരിക്കുള്ള ട്രോഫി.
01/11/2019
മത്സരിച്ച നലിനങ്ങളിലും ഒന്നാംസ്ഥാനം നേടിയ ഫിദ ഫാത്തിമ ട്രോഫിയുമായി.

വൈക്കം: സംഗീതവേദികളില്‍ സ്വരമാധുരി തീര്‍ത്ത ഫിദ ഫാത്തിമയ്ക്ക് യു.പി വിഭാഗത്തില്‍ മികച്ച കലാകാരിക്കുള്ള ട്രോഫി. വൈക്കം ഉപജില്ലാ സ്‌കൂള്‍ കലോത്സവത്തില്‍ ലളിതഗാനം, ശാസ്ത്രീയ സംഗീതം, മാപ്പിളപ്പാട്ട്, ദേശഭക്തിഗാനം എന്നിവയില്‍ ഫസ്റ്റ് എ ഗ്രേഡ് നേടിയാണ് കലാവേദിയില്‍ തിളങ്ങിയത്. മുന്‍ വര്‍ഷങ്ങളിലും സംഗീതമേഖലയില്‍ ഫിദ ഫാത്തിമ മികച്ച കലാകാരിയുടെ ട്രോഫി നേടിയിരുന്നു. ആശ്രമം യൂ.പി സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ ഫിദ ഫാത്തിമ സംഗീതമേഖലയില്‍ ചെറിയ പ്രായത്തില്‍ തന്നെ അറിവും കഴിവും പ്രകടിപ്പിച്ചിരുന്നു. റിയാലിറ്റി ഷോയിലും ഫിദ ഫാത്തിമയുടെ മികവ് പ്രകടമായിരുന്നു. മത്സരിച്ച നാലിനങ്ങളിലും മികച്ച വിജയം നേടിയ ഫാത്തിമയെ സ്‌കൂള്‍ അധികൃതര്‍ അനുമോദിച്ചു. സ്‌കൂള്‍ നടത്തുന്ന എല്ലാ പരിപാടികളിലും ഈശ്വരപ്രാര്‍ത്ഥന നടത്തുന്നത് ഫിദ ഫാത്തിമയാണ്. ഫിദയുടെ ശബ്ദമാധുരി എല്ലാവര്‍ക്കും പ്രിയമാണ്. വൈക്കം പുളിംതറയില്‍ ഫൈസലിന്റെയും ഫൗസിയുടെയും മകളാണ് പതിനൊന്നുകാരിയായ ഫിദ ഫാത്തിമ.