Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വാഹന പ്രചരണജാഥയ്ക്ക് സ്വീകരണം നല്‍കി
01/11/2019
അസോസിയേഷന്‍ ഓഫ് ഓട്ടോമൊബൈല്‍ വര്‍ക്ക്‌ഷോപ്‌സ് കേരളയുടെ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി നടത്തിയ വാഹന പ്രചരണജാഥയ്ക്ക് വൈക്കത്ത് നല്‍കിയ സ്വീകരണം.

വൈക്കം: അസോസിയേഷന്‍ ഓഫ് ഓട്ടോമൊബൈല്‍ വര്‍ക്ക്‌ഷോപ്‌സ് കേരളയുടെ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി പാറശ്ശാലയില്‍ നിന്നും പുറപ്പെട്ട വാഹനജാഥയുടെ ജില്ലയിലെ പര്യടനത്തിന് വൈക്കത്ത് തുടക്കം. നിരവധി വാഹനങ്ങളുടെ അകമ്പടിയോടെ എത്തിയ ജാഥയെ പൂത്തോട്ടയില്‍ വച്ച് ജില്ലാ ഭാരവാഹികള്‍ സ്വീകരിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് വി.എസ് മീരാണ്ണന്‍ ആണ് ജാഥാക്യാപ്റ്റന്‍. ജാഥാ അംഗങ്ങളെ വലിയ കവലയില്‍ വച്ച് വൈക്കം യൂണിറ്റ് ഭാരവാഹികള്‍ സ്വീകരിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.ജി ഗോപകുമാര്‍ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് ആര്‍.രാജേഷ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് പി.എല്‍ ജോസ്‌മോന്‍, സെക്രട്ടറി എ.ആര്‍ രാജന്‍, വൈസ് പ്രസിഡന്റ് സജീവ് ഫ്രാന്‍സിസ്, ഗിരീഷ് കുമാര്‍, പി.ആര്‍ അഭിലാഷ്, കെ.ഡി അനീഷ് കുമാര്‍, എം.മനോജ് എന്നിവര്‍ പ്രസംഗിച്ചു.