Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വാളയാറിലെ ദളിത് പെണ്‍കുട്ടികളുടെ കൊലപാതകം ; സി.ബി.ഐ അന്വേഷണം നടത്തണം
31/10/2019

വൈക്കം: വാളയാറിലെ ദളിത് പെണ്‍കുട്ടികളുടെ കൊലപാതകകേസില്‍ നിന്നും പ്രതികളെ രക്ഷപെടാന്‍ സഹായിച്ചത് പോലീസും അമ്മ പറഞ്ഞ അരിവാള്‍ പാര്‍ട്ടിയും ചേര്‍ന്നാണെന്നും ഈ കേസ് സി.ബി.ഐ യെക്കൊണ്ട് അന്വേഷിപ്പിക്കുവാന്‍ ആവശ്യമായ നടപടികള്‍ സര്‍ക്കാര്‍ ചുമതലപ്പെട്ടു നടത്തണമെന്നും കെ.പി.എം.എസ് വൈക്കം യൂണിയന്‍ കമ്മറ്റി ആവശ്യപ്പെട്ടു. നവോത്ഥാനമൂല്യങ്ങളെ മുറുകെ പിടിക്കുന്ന എല്‍.ഡി.എഫ് മന്ത്രിസഭ അധികാരത്തില്‍ വന്നശേഷമാണ് ഇത്രയുമധിക പട്ടികജാതി പീഢനങ്ങളും കൊലപാതകങ്ങളും നടന്നിട്ടുള്ളത്. എല്‍.ഡി.എഫ് അധികാരത്തില്‍ വന്നപ്പോള്‍ വളരെയധികം പ്രതീക്ഷകള്‍ വച്ചുപുലര്‍ത്തിയിരുന്ന ഒരു സമൂഹമാണ് പട്ടികജാതി-വര്‍ഗ്ഗസമൂഹം. ഈ വിഭാഗങ്ങള്‍ക്കുനേരെയുണ്ടാകുന്ന ഇത്തരം പ്രവണതകള്‍ അവസാനിപ്പിക്കണമെന്നും കെ.പി.എം.എസ് വൈക്കം യൂണിയന്‍ കമ്മറ്റി സര്‍ക്കാരിനോടാവശ്യപ്പെട്ടു. പ്രതികരണശേഷി ഇനിയും നഷ്ടപ്പെട്ടിട്ടില്ലാത്ത ഒരു സമൂഹമാണ് കെ.പി.എം.എസ് എന്ന് തിരിച്ചറിയുന്നത്് നല്ലതാണെന്നും ഈ വിഭാഗം ജനങ്ങളെ സംരക്ഷിക്കേണ്ട ബാധ്യത എല്‍.ഡി.എഫിലെ കക്ഷികള്‍ക്കുണ്ടെന്നും അവര്‍ പറഞ്ഞു. വാളയാര്‍ കേസ്സിന്റെ സത്യാവസ്ഥ കേരളത്തിലെ ജനങ്ങള്‍ക്ക് അറിയുവാന്‍ താല്‍പ്പര്യമുണ്ടെന്നും അതിനാവശ്യമായ നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ടു വരണമെന്നും കെ.പി.എം.എസ് യൂണിയന്‍ കമ്മിറ്റി ആവശ്യപ്പെട്ടു. യോഗത്തില്‍ പ്രസിഡന്റ് സി.സുശീലന്‍ അദ്ധ്യക്ഷത വഹിച്ചു. യൂണിയന്‍ സെക്രട്ടറി സി.റ്റി അപ്പുക്കുട്ടന്‍ പ്രമേയമവതരിപ്പിച്ചു. എം.ബാബു, കെ.ശിവദാസ്, കെ.ചെല്ലപ്പന്‍, സി.കെ പുരുഷോത്തമന്‍, എ.ഭാസ്‌ക്കരന്‍, കെ.കൃഷ്ണന്‍കുട്ടി, ബീനാകുമാരി, ജയന്‍, എം.എ ബാബു , കെ.ശശിധരന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
..........................................................................................................................


വൈക്കം: വാളയാറില്‍ ദളിത് പെണ്‍കുട്ടികളെ പീഢിപ്പിച്ച് കൊലപ്പെടുത്തിയ കേസ് പുനരന്വേഷണം നടത്തി കുറ്റവാളികളെ ശിക്ഷിക്കുകയും കേസ് അട്ടിമറിക്കാന്‍ ശ്രമിച്ച ഉദ്യോഗസ്ഥരെ പട്ടികാജിതി പീഢന നിരോധനിയമമനുസരിച്ച് ശിക്ഷിക്കണമെന്നും ഇന്‍ഡ്യന്‍ ദളിത് ഫെഡറേഷന്‍ വൈക്കം താലൂക്ക് കമ്മറ്റി ബന്ധപ്പെട്ട അധികാരികളോടാവശ്യപ്പെട്ടു.
..........................................................................................................................


വൈക്കം: വാളയാറിലെ ദളിത് സഹോദരിമാരുടെ കൊലപാതകികളെ വെറുതേ വിട്ടയച്ച നടപടിയില്‍ കേരള വേലന്‍ മഹാജനസഭ വൈക്കം താലൂക്ക് കമ്മറ്റി പ്രതിഷേധിച്ചു. താലൂക്ക് പ്രസിഡന്റ് എം.കെ രവിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ പുതിയ ഏജന്‍സിയെക്കൊണ്ട് കേസ് അന്വേഷിപ്പിച്ച് കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കണമെന്നും യോഗം സര്‍ക്കാരിനോടാവശ്യപ്പെട്ടു. ഇത്തരത്തിലുള്ള നിഷ്ഠൂരമായ കൊലപാതകങ്ങള്‍ സമൂഹത്തിന് അപമാനകരമാണെന്നും യോഗം വിലയിരുത്തി. കെ.ഇ മണിയപ്പന്‍, ബി.മുരളി, കെ.കെ പത്മനാഭന്‍, വി.സുകുമാരന്‍, വി.കെ മനോഹരന്‍, കെ.ബാബു തുടങ്ങിയവര്‍ സംസാരിച്ചു.