Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പ്രകടനവും പ്രതിഷേധജ്വാലയും നടത്തി.
31/10/2019
വാളയാര്‍ പെണ്‍കുട്ടികളുടെ മരണം പുനരന്വേഷിക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് വൈക്കത്ത് നടത്തിയ പ്രകടനവും പ്രതിഷേധജ്വാലയും സംസ്‌കാര സാഹിതി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.കെ ഷിബു ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: വാളയാര്‍ പെണ്‍കുട്ടികളുടെ മരണം പുനരന്വേഷിക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് വൈക്കത്ത് പ്രകടനവും പ്രതിഷേധജ്വാലയും നടത്തി. ദളിത് പെണ്‍കുട്ടികളെ പീഢിപ്പിച്ച് മരണത്തിലേക്ക് തള്ളിവിട്ട കേസ് സി.പി.എം ഇടപെട്ട് അട്ടിമറിക്കാന്‍ ശ്രമിക്കുകയാണെന്ന് യൂത്ത് കോണ്‍ഗ്രസ് ആരോപിച്ചു. സംസ്‌കാര സാഹിതി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.കെ ഷിബു പ്രതിഷേധ ജ്വാല ഉദ്ഘാടനം ചെയ്തു. യൂത്ത് കോണ്‍ഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് സോണി സണ്ണി അദ്ധ്യക്ഷത വഹിച്ചു. ജോര്‍ജ്ജ് വര്‍ഗീസ്, ഇടവട്ടം ജയകുമാര്‍, സുരേഷ് കുമാര്‍ വെച്ചൂര്‍, ജോണ്‍ തലപ്പാറ, വിഷ്ണു എന്നിവര്‍ പ്രസംഗിച്ചു.