Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കേരളപ്പിറവിദിനാഘോഷവും മലയാള ഭാഷാവാരാചരണവും
31/10/2019

വൈക്കം: ചെമ്മനത്തുകര കൈരളി വികാസ് കേന്ദ്ര ആന്റ് ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തില്‍ കേരളപ്പിറവിദിനാഘോഷവും മലയാള ഭാഷാവാരാചരണവും അംഗത്വ വിതരണ മാസാചരണവും നവംബര്‍ 1ന് വൈകിട്ട് 5ന് കൈരളി ഗ്രന്ഥശാലയില്‍ നടത്തും. പ്രസിഡന്റ് സി.റ്റി ജോസഫിന്റെ അദ്ധ്യക്ഷതയില്‍ ചേരുന്ന യോഗത്തില്‍ വൈക്കം ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ കെ.കെ നടേശന്‍ ഉദ്ഘാടനം നിര്‍വഹിക്കും. വൈക്കം താലൂക്ക് ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി ടി.കെ നാരായണന്‍ നായര്‍ അംഗത്വവിതരണോദ്ഘാടനം നടത്തും. ടി.വി പുരം ഗ്രാമപഞ്ചായത്ത് മെമ്പര്‍ എസ്.ബിജു മുഖ്യപ്രഭാഷണം നടത്തും.