Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പതാകദിനം ആചരിച്ചു.
31/10/2019
എന്‍.എസ്.എസ് പതാകദിനാചരണത്തിന്റെ ഭാഗമായി യൂണിയന്‍ ആസ്ഥാനത്ത് പ്രസിഡന്റ് ഡോ. സി.ആര്‍ വിനോദ്കുമാര്‍ പതാക ഉയര്‍ത്തുന്നു.

വൈക്കം: നായര്‍ സര്‍വ്വീസ് സൊസൈറ്റി ഉദയം ചെയ്ത 1914 ഒക്ടോബര്‍ 31 നെ അനുസ്മരിച്ച് വൈക്കം താലൂക്ക് എന്‍.എസ്.എസ് യൂണിയനും 97 കരയോഗങ്ങളും പതാകദിനം ആചരിച്ചു. യൂണിയന്‍ പ്രസിഡന്റ് ഡോ. സി.ആര്‍ വിനോദ് കുമാര്‍ പതാക ഉയര്‍ത്തി. യൂണിയന്‍ ആസ്ഥാനത്ത് സമുദായാചാര്യന്റെ ഛായചിത്രം അലങ്കരിച്ചുവച്ച് ദീപം തെളിയിച്ച് പുഷ്പാര്‍ച്ചന നടത്തി പ്രതിജ്ഞയെടുത്തു. യൂണിയന്‍ സെക്രട്ടറി കെ.വി വേണുഗോപാല്‍, വൈസ് പ്രസിഡന്റ് എസ്. മധു, പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് എന്‍.ജി ബാലചന്ദ്രന്‍, എം.എസ്.എസ്.എസ് പ്രസിഡന്റ് എം.ഗോപാലകൃഷ്ണന്‍, ആധ്യാത്മിക പഠനകേന്ദ്രം കോര്‍ഡിനേറ്റര്‍ പി.എന്‍ രാധാകൃഷ്ണന്‍, എസ്.മുരുകേശ്, യൂണിയന്‍ ഭാരവാഹികള്‍, പ്രതിനിധി സഭാംഗങ്ങള്‍, വനിതാ യൂണിയന്‍ ഭാരവാഹികള്‍, ടൗണ്‍ കരയോഗം ഭാരവാഹികള്‍ എന്നിവര്‍ പങ്കെടുത്തു.