വാര്‍ഷികവും കുടുംബസംഗമവും നടത്തി.
30/10/2019
കാട്ടിക്കുന്ന് 677-ാം നമ്പര്‍ എസ്.എന്‍.ഡി.പി ശാഖായോഗത്തിന്റെ വാര്‍ഷികവും കുടുംബസംഗമവും യൂണിയന് പ്രസിഡന്റ് പി.വി ബിനേഷ് ഉദ്ഘാടനം ചെയ്യുന്നു.
വൈക്കം: കാട്ടിക്കുന്ന് 677-ാം നമ്പര്‍ എസ്.എന്‍.ഡി.പി ശാഖായോഗത്തിന്റെ വാര്‍ഷികവും കുടുംബസംഗമവും നടത്തി. യൂണിയന് പ്രസിഡന്റ് പി.വി ബിനേഷ് ഉദ്ഘാടനം ചെയ്തു. യൂണിയന് സെക്രട്ടറി എം.പി സെന്നിന്റെ അദ്ധ്യക്ഷതയില്‍ നടത്തിയ പരിപാടിയില്‍ ശാഖപ്രസിഡന്റ് കെ.എന്‍ ജയന്, സെക്രട്ടറി വി.പി പവിത്രന്, എം.കെ സന്തോഷ്, സി.എസ് സുരേഷ്, രാഹുല്‍, മനുപ്രസാദ്, ലീന സജി, ബിനു ഷാജി മാലിത്തറ എന്നിവര്‍ പ്രസംഗിച്ചു. ശാഖയുടെ കീഴിലുള്ള കാട്ടിക്കുന്ന് തൃപ്പാദപുരം ക്ഷേത്രത്തിലെ ഈ വര്‍ഷത്തെ ഉത്സവം വിപുലമായ പരിപാടികളോടെ നടത്താനും തീരുമാനിച്ചു.