Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വാളയാറിലെ പെണ്‍കുട്ടികളുടെ കൊലപാതകികള്‍ നിയമത്തിനു മുന്നില്‍ നിന്നും രക്ഷപെടാന്‍ ഇടയായത് സര്‍ക്കാരിന്റെ പിടിപ്പുകേടാണെന്ന് സംസ്‌കാര സാഹിതി വൈക്കം
30/10/2019

വൈക്കം: വാളയാറിലെ പെണ്‍കുട്ടികളുടെ കൊലപാതകികള്‍ നിയമത്തിനു മുന്നില്‍ നിന്നും രക്ഷപെടാന്‍ ഇടയായത് സര്‍ക്കാരിന്റെ പിടിപ്പുകേടാണെന്ന് സംസ്‌കാര സാഹിതി വൈക്കം നിയോജക മണ്ഡലം കമ്മറ്റി ആരോപിച്ചു. കേരളത്തില്‍ ദളിത് പീഢനങ്ങളും സ്ത്രീപീഢനങ്ങളും തുടര്‍ക്കഥയാകുമ്പോള്‍ സര്‍ക്കാര്‍ കുറ്റവാളികള്‍ക്ക് ഒപ്പമാണെന്നതിന്റെ അവസാനതെളിവാണ് വാളയാര്‍ സംഭവമെന്നും സംസ്‌കാര സാഹിതി ചൂണ്ടിക്കാട്ടി. വാളയാര്‍ കൊലപാതകം സി.ബി.ഐയെക്കൊണ്ട് അന്വേഷിപ്പിക്കണമെന്നും സംസ്‌കാര സാഹിതി യോഗം ആവശ്യപ്പെട്ടു. സംസ്‌കാര സാഹിതി നിയോജകമണ്ഡലം യോഗം സംസ്ഥാന ജനറല്‍ സെക്രട്ടറി എം.കെ.ഷിബു ഉദ്ഘാടനം ചെയ്തു. കെ.ആര്‍.സുശീലന്‍ അധ്യക്ഷതവഹിച്ചു. കെ.പി.റോയി, ബി.ചന്ദ്രശേഖരന്‍, കെ.കെ.സചിവോത്തമന്‍, ചന്ദ്രസേനന്‍, പി.ജോണ്‍സണ്‍, എം.കെ.സുനില്‍, സി.വി.ഡാങ്കേ, കെ.ഡി.ദേവരാജന്‍, പ്രമോദ് സുഗുണന്‍, തോമസ് കുടവെച്ചൂര്‍, എസ്.ശ്യാംകുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.