Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഉപജില്ലാ സ്‌കൂള്‍ കലോത്സവത്തില്‍ നൂറിലധികം കലാകാരന്‍മാര്‍ പങ്കെടുത്ത സാംസ്‌കാരിക സന്ധ്യയുടെ ഉദ്ഘാടനം വേറിട്ടൊരു കാഴ്ചയായി.
29/10/2019
ആശ്രമം സ്‌കൂളില്‍ നടന്ന കലോത്സവത്തില്‍ സാംസ്‌കാരിക സന്ധ്യയുടെ ഉദ്ഘാടനം സംഗീതജ്ഞന്‍ വൈക്കം വാസുദേവന്‍ നമ്പൂതിരി ചിത്രരചനാ ജേതാവ് ആല്‍ഫിന്‍ ജെ തൂഫാന് ദീപം നല്‍കി നിര്‍വഹിക്കുന്നു.

വൈക്കം: ഉപജില്ലാ സ്‌കൂള്‍ കലോത്സവത്തില്‍ നൂറിലധികം കലാകാരന്‍മാര്‍ പങ്കെടുത്ത സാംസ്‌കാരിക സന്ധ്യയുടെ ഉദ്ഘാടനം വേറിട്ടൊരു കാഴ്ചയായി. മുതിര്‍ന്ന കലാകാരനും സംഗീതജ്ഞനുമായ വൈക്കം വാസുദേവന്‍ നമ്പൂതിരി നൃത്തരംഗത്തും ചിത്രരചനയിലും അഭിനയകലയിലും മികവ് പുലര്‍ത്തിയ ഇളംതലമുറക്കാരനായ രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥി ആല്‍ഫിന്‍ ജെ തൂഫാന് ദീപം പകര്‍ന്നു നല്‍കിയാണ് ഉദ്ഘാടന ചടങ്ങ് നടത്തിയത്. കലാരംഗത്ത് ശ്രദ്ധേയരായ രണ്ടുതലമുറയെ സദസ്സിന് പരിചയപ്പെടുത്തുന്നതായിരുന്നു ഉദ്ഘാടനചടങ്ങ്. നഗരസഭാ കൗണ്‍സിലര്‍ അഡ്വ. അംബരീഷ് ജി വാസു അദ്ധ്യക്ഷത വഹിച്ചു. നാലുമണിക്കൂര്‍ നീണ്ട സാംസ്‌കാരിക സന്ധ്യയില്‍ ഓരോ കലാകാരന്‍മാരും അവരവരുടെ മേഖലയിലെ കലാവൈഭവം വേദിയില്‍ പ്രകടമാക്കിയത് ആസ്വാദകരെ ആനന്ദത്തിലാക്കി. വൈക്കം ക്ഷേത്രംമേല്‍ശാന്തി തരണി ഡി നാരായണന്‍ നമ്പൂതിരി സ്‌കൂള്‍ കലോത്സവത്തെ ആധാരമാക്കി എഴുതിയ കവിത ചൊല്ലി. കലാ-സാംസ്‌കാരിക പ്രതിഭകളായ ബി.ഹരികൃഷ്ണന്‍, അക്കരപ്പാടം രാജന്‍, സുബ്രഹ്മണ്യന്‍ അമ്പാടി, എം.കെ ഷിബു, സാബു കോക്കാട്ട്, വൈക്കം പി ദേവ്, സാംജി ടി.വി പുരം, സ്‌കൂള്‍ അധികൃതരായ പി.ആര്‍ ബിജി, കെ.വി പ്രദീപ് കുമാര്‍, ഷാജി ടി കുരുവിള, പി.ടി ജിനീഷ്, റെജി എസ് നായര്‍ എന്നിവര്‍ പങ്കെടുത്തു.