Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ആനുകാലിക ഇന്‍ഡ്യന്‍ സാഹചര്യത്തില്‍ സാഹിത്യകാരന്‍മാരുടെ പ്രതികരണം രാജ്യം ഉറ്റുനോക്കുകയാണെന്ന് സാഹിത്യകാരന്‍ കെ.എല്‍ മോഹനവര്‍മ.
29/10/2019
കഥാകൃത്ത് കെ.കെ സിദ്ധിക്കിന്റെ ഒട്ടകപ്പരുന്ത് എന്ന പുസ്തകത്തിന്റെ പ്രകാശനം തലയോലപ്പറമ്പില്‍ സാഹിത്യകാരന്‍ കെ.എല്‍ മോഹനവര്‍മ്മ നിര്‍വഹിക്കുന്നു.

തലയോലപ്പറമ്പ്: ആനുകാലിക ഇന്‍ഡ്യന്‍ സാഹചര്യത്തില്‍ സാഹിത്യകാരന്‍മാരുടെ പ്രതികരണം രാജ്യം ഉറ്റുനോക്കുകയാണെന്ന് സാഹിത്യകാരന്‍ കെ.എല്‍ മോഹനവര്‍മ. തലയോലപ്പറമ്പ് കെ.ആര്‍ ഓഡിറ്റോറിയത്തില്‍ കഥാകൃത്ത് കെ.കെ സിദ്ധീക്കിന്റെ കഥാസമാഹാരമായ 'ഒട്ടകപ്പരുന്ത്' എന്ന പുസ്തകം പ്രകാശനം ചെയ്യുകയായിരുന്നു അദ്ദേഹം. ഭിന്നസ്വരങ്ങള്‍ അസഹനീയമാകുന്നത് ജനാധിപത്യത്തിന് ഗുണകരമല്ലന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. തിരക്കഥാകൃത്ത് ലാസര്‍ ഷൈന്‍ ആദ്യകോപ്പി ഏറ്റുവാങ്ങി. ഡോ. എച്ച്.സദാശിവന്‍പിള്ള പുസ്തകം പരിചയപ്പെടുത്തി. കഥാകൃത്ത് അയ്മനം ജോണ്‍, നാടകനടന്‍ പ്രദീപ് മാളവിക, മാധ്യമപ്രവര്‍ത്തകന്‍ സണ്ണി ചെറിയാന്‍, അജീഷ്ദാസ്, സുനില്‍ മംഗലത്ത്, ബേബി ടി.കുര്യന്‍, ടി.എന്‍ സുരേന്ദ്രന്‍, കഥാകൃത്ത് കെ.കെ സിദ്ധീക്ക് എന്നിവര്‍ പ്രസംഗിച്ചു.