Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വൈക്കം ഉപജില്ല സ്‌കൂള്‍ കലോത്സവം തുടങ്ങി.
28/10/2019
68 സ്‌കൂളുകള്‍ പങ്കെടുക്കുന്ന വൈക്കം ഉപജില്ലാ സ്‌കൂള്‍ കലോത്സവം ഗായകന്‍ മധു ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: വൈക്കം ഉപജില്ല സ്‌കൂള്‍ കലോത്സവം ആശ്രമം സ്‌കൂളില്‍ ഗായകന്‍ മധു ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. നാലുദിവസങ്ങളിലായി 15 വേദികളില്‍ നടക്കുന്ന കലോത്സവത്തില്‍ ഉപജില്ലയിലെ 68 സ്‌കൂളുകളില്‍ നിന്നായി മൂവായിരത്തോളം കലാപ്രതിഭകള്‍ 190 ഇനങ്ങളിലായി മാറ്റുരയ്ക്കും. സമ്മേളനത്തില്‍ നഗരസഭാ ചെയര്‍മാന്‍ പി.ശശിധരന്‍ അദ്ധ്യക്ഷത വഹിച്ചു. സംസ്‌കൃതോത്സവം ജില്ലാ പഞ്ചായത്ത് മെമ്പര്‍ കെ.കെ രഞ്ജിത്തും, അറബി സാഹിത്യോത്സവം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.വൈ ജയകുമാരിയും ഉദ്ഘാടനം ചെയ്തു. ഉപജില്ലാ ശാസ്ത്രമേളയില്‍ വിജയികള്‍ക്കുള്ള സമ്മാനവിതരണവും എം.വൈ ജയകുമാരി നിര്‍വഹിച്ചു. കലോത്സവഫലക പ്രകാശനം ഗായകന്‍ ദേവാനന്ദ് നടത്തി. പ്രിന്‍സിപ്പാള്‍ കെ.വി പ്രദീപ് കുമാര്‍, ഹെഡ്മിസ്ട്രസ് പി.ആര്‍ ബിജി, എല്‍.പി വിഭാഗം ഹെഡ്മാസ്റ്റര്‍ പി.ടി ജിനീഷ് പി.ടി.എ പ്രസിഡന്റ് പി.പി സന്തോഷ്, എല്‍.പി വിഭാഗം പി.ടി.എ പ്രസിഡന്റ് കെ.എ സ്റ്റാലിന്‍ കുമാര്‍, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ കെ.പ്രീതാ രാമചന്ദ്രന്‍, വൈസ് ചെയര്‍പേഴ്‌സണ്‍ എസ്.ഇന്ദിരാദേവി, ആര്‍.സ്‌ന്തോഷ്, ബിജു വി കണ്ണേഴന്‍, എം.ടി അനില്‍കുമാര്‍, കെ.ആര്‍ സംഗീത എന്നിവര്‍ പ്രസംഗിച്ചു.