Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
സൗജന്യ രോഗനിര്‍ണ്ണയ ക്യാമ്പും മരുന്നു വിതരണവും
28/10/2019
പള്ളിപ്രത്തുശ്ശേരി മലര്‍വാടി ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ് നടത്തിയ സൗജന്യ മെഡിക്കല്‍ ക്യാമ്പ് പഞ്ചായത്ത് പ്രസിഡന്റ് സെബാസ്റ്റ്യന്‍ ആന്റണി ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: പട്ടശ്ശേരി ഘണ്ഠാകര്‍ണ്ണ-ഭഗവതിക്ഷേത്രത്തിന്റെ നേതൃത്വത്തില്‍ പള്ളിപ്രത്തുശ്ശേരി മലര്‍വാടി ആര്‍ട്‌സ് അന്റ് സ്‌പോര്‍ട്‌സ് ക്ലബ് കിസ്‌കോ ഡയഗ്നോസ്റ്റിക് സെന്ററിന്റെ സഹകരണത്തോടെ നടത്തിയ സൗജന്യ രോഗനിര്‍ണ്ണയ ക്യാമ്പും മരുന്നു വിതരണവും പഞ്ചായത്ത് പ്രസിഡന്റ് സെബാസ്റ്റ്യന്‍ ആന്റണി ഉദ്ഘാടനം ചെയ്തു. ക്ലബ് പ്രസിഡന്റ് ഷാരുണ്‍ ശശി അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി അഭിജിത്ത് കെ മുരളി, വൈസ് പ്രസിഡന്റ് എസ്.ജയകൃഷ്ണന്‍, ജോയിന്റ് സെക്രട്ടറി പ്രണവ്, എസ്.ഷിബിന്‍ എന്നിവര്‍ പ്രസംഗിച്ചു.