Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വെച്ചൂര്‍ വില്ലേജ് ഓഫീസ് സ്മാര്‍ട്ടാകുന്നു.
28/10/2019

വൈക്കം: വെച്ചൂര്‍ വില്ലേജ് ഓഫീസ് സ്മാര്‍ട്ടാകുന്നു. സ്ഥലപരിമിതിമൂലം ദൈനംദിന പ്രവര്‍ത്തനങ്ങള്‍ക്ക് ബുദ്ധിമുട്ടനുഭവിക്കുന്ന വെച്ചൂര്‍ വില്ലേജോഫീസിന്റെ കാലപ്പഴക്കം ചെന്ന കെട്ടിടത്തിന്റെ സ്ഥാനത്ത് ആധുനിക സൗകര്യങ്ങളോടുകൂടിയ സ്മാര്‍ട്ട് വില്ലേജ് ഓഫീസിനനുമതിയായി. ഇതോടുകൂടി വൈക്കം നിയോജക മണ്ഡലത്തിലെ സ്മാര്‍ട്ട് വില്ലേജ് ഓഫീസുകളുടെ എണ്ണം നാലാകും. വടക്കേമുറി വില്ലേജോഫീസിന്റെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായതായും ഉദ്ഘാടനം ഉണ്ടാകുമെന്നും സി.കെ ആശ എം.എല്‍.എ പറഞ്ഞു. കൂടാതെ സ്ഥലപരിമിത മൂലം ബുദ്ധിമുട്ടുന്ന കല്ലറ വില്ലേജോഫീസില്‍ അഡീഷണല്‍ റൂം നിര്‍മ്മിക്കുവാന്‍ പത്തുലക്ഷം രൂപ അനുവദിച്ചതായും നിലവില്‍ പഞ്ചായത്ത് കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന ഉദയനാപുരം വില്ലേജോഫീസിന് സ്ഥലം ലഭ്യമായാലുടന്‍ പുതിയ കെട്ടിടം നിര്‍മ്മിക്കുമെന്നും എം.എല്‍.എ അറിയിച്ചു.