Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ദേവസ്വം ബോര്‍ഡ് കോളേജില്‍ സ്വീകരണം നല്‍കി.
08/03/2016

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണനും, അംഗം അജയ് തറയിലിനും ദേവസ്വം ബോര്‍ഡ് കോളേജില്‍ സ്വീകരണം നല്‍കി. കോളേജ് പ്രിന്‍സിപ്പാള്‍ ഡോ. ബി.പത്മനാഭപിള്ള അധ്യക്ഷത വഹിച്ചു. നാക് കോ-ഓര്‍ഡിനേററര്‍ ഡോ. കെ.പി സജിലാല്‍ ആമുഖപ്രഭാഷണം നടത്തി. 2014-15 അധ്യയന വര്‍ഷം കോളേജില്‍ നിന്നും പാഠ്യ-പാഠ്യേതര തലത്തില്‍ മികച്ച വിജയം കരസ്ഥമാക്കിയ വിദ്യാര്‍ത്ഥികള്‍ക്കുള്ള എന്‍ഡോവ്‌മെന്റുകളും ചടങ്ങില്‍ വിതരണം ചെയ്തു. സ്തുത്യാര്‍ഹസേവനത്തിന് സര്‍ക്കാര്‍ അംഗീകാരം നേടിയ കെ.എന്‍ കൃഷ്ണന്‍ നമ്പൂതിരിയെ ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍ പൊന്നാടയണിയിച്ച് ആദരിച്ചു. എം.ജി യൂണിവേഴ്‌സിററി സിന്‍ഡിക്കേററ് അംഗം പ്രൊഫ. കെ.എസ് ഇന്ദു, ഡോ. എസ്.ബീന, കോളേജ് സൂപ്രണ്ട് എം.ആര്‍ ഹരിദാസ്, യൂണിയന്‍ ചെയര്‍മാന്‍ ടി.അജയ് എന്നിവര്‍ പ്രസംഗിച്ചു.