Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ആയുര്‍വേദ മേഡിക്കല്‍ ക്യാമ്പ് നടത്തി.
26/10/2019
മറവന്‍ന്തുരുത്ത് പഞ്ചായത്തിലെ 7-ാം വാര്‍ഡില്‍ മുതിര്‍ന്ന പൗരന്‍മാര്‍ക്കായി നടത്തിയ ആയുര്‍വേദ മെഡിക്കല്‍ ക്യാമ്പും മരുന്ന് വിതരണവും ജില്ലാ പഞ്ചായത്ത് മെമ്പര്‍ പി.സുഗതന്‍ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: മറവന്‍ന്തുരുത്ത് പഞ്ചായത്തിലെ 7-ാം വാര്‍ഡിലെ മുതിര്‍ന്ന പൗരന്‍മാരുടെ ആരോഗ്യ സംരക്ഷണത്തിനായി ജില്ലാ ആയുര്‍വേദ ആശുപത്രിയുടെയും പഞ്ചായത്ത് ആയുര്‍വേദ ആശുപത്രിയുടെയും സഹകരണത്തോടെ വാര്‍ഡുതല ആരോഗ്യ ചികിത്സ പോഷണസമിതിയുടെ നേതൃത്വത്തില്‍ ആയുര്‍വേദ മേഡിക്കല്‍ ക്യാമ്പ് നടത്തി. ജില്ലാ പഞ്ചായത്ത് മെമ്പര്‍ പി.സുഗതന്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് പി.വി ഹരിക്കുട്ടന്‍ അദ്ധ്യക്ഷത വഹിച്ചു. സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ അഡ്വ. പി.വി കൃഷ്ണകുമാര്‍, ഡോ.വിദ്യ, ഡോ.ഷൈനി, ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് സജിത്ത്, ജെ.പി.എച്ച്.എന്‍ മിനിമോള്‍ മാത്യു, ദിനി എസ് നായര്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കെ.എസ് ബിന്ദു, ആശാ വര്‍ക്കര്‍ ഷൈനി എന്നിവര്‍ നേതൃത്വം നല്‍കി. ക്യാമ്പില്‍ പങ്കെടുത്തവര്‍ക്ക് സൗജന്യമായി മരുന്നുകള്‍ വിതരണം ചെയ്തു.