Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കുടുംബസംഗമവും വാര്‍ഷികാഘോഷവും
26/10/2019
കേരള സ്റ്റേറ്റ് സര്‍വ്വീസ് പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ ഉദയനാപുരം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ കുടുംബസംഗമവും വാര്‍ഷികവും സംസ്ഥാന ഓര്‍ഗനൈസിംഗ് സെക്രട്ടറി ഡി.ചിദംബരന്‍ ഉദ്ഘാടനം ചെയ്യുന്നു

വൈക്കം: കേരള സ്്‌റ്റേറ്റ് സര്‍വ്വീസ് പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ ഉദയനാപുരം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ കുടുംബസംഗമവും വാര്‍ഷികാഘോഷവും സംസ്ഥാന ഓര്‍ഗനൈസിംഗ് സെക്രട്ടറി ഡി.ചിദംബരന്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ഇ.കെ ചെല്ലപ്പന്‍ അദ്ധ്യക്ഷത വഹിച്ചു. ക്ലാസ് ഫോര്‍ ജീവനക്കാരുടെ നിയമനം റദ്ദാക്കാനുള്ള സര്‍ക്കാര്‍ തീരുമാനം പുനപരിശോധിക്കണമെന്ന് സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. ബ്ലോക്ക കോണ്‍ഗ്രസ് പ്രസിഡന്റ് അക്കരപ്പാടം ശശി, കെ.എസ്.എസ്.പി.എ ജില്ലാ പ്രസിഡന്റ് കെ.ഡി പ്രകാശന്‍, പി.എസ് ശ്രീനിവാസന്‍, എന്‍.വിശ്വംഭരന്‍, എം.കെ കാര്‍ത്തികേയന്‍, എം.രാജപ്പന്‍, പി.കെ മണിലാല്‍, കെ.ബാബു, ഇടവട്ടം ജയകുമാര്‍, എന്‍.എ ലീല, ലിസമ്മ മാത്യൂ, ദേവരാജന്‍ എന്നിവര്‍ പ്രസംഗിച്ചു. പഠനക്ലാസില്‍ റിട്ട.ഡെപ്യൂട്ടി രജിസ്ട്രാര്‍ ഇ.എം നാസ്സര്‍ ക്ലാസ്സെടുത്തു. കിസ്‌കോ ഡയഗ്നോസ്റ്റിക് സെന്ററിന്റെ നേതൃത്വത്തില്‍ സൗജന്യ രക്തപരിശോധനയും നടത്തി