Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കുടുംബസംഗമവും എന്‍ഡോവ്‌മെന്റ് സാന്ത്വന സഹായ വിതരണവും
26/10/2019
സ്റ്റേറ്റ് സര്‍വ്വീസ് പെന്‍ഷനേഴ്‌സ് യൂണിയന്റെ വൈക്കം ടൗണ്‍ നോര്‍ത്ത് സൗത്ത് യൂണിറ്റ് കുടുംബസംഗമം എം.ജി യൂണിവേഴ്‌സിറ്റി സിന്‍ഡിക്കേറ്റ് മെമ്പര്‍ അഡ്വ. പി.കെ ഹരികുമാര്‍ ഉദ്ഘാടനം ചെയ്യുന്നു

വൈക്കം: കേരളാ സ്‌റ്റേറ്റ് സര്‍വ്വീസ് പെന്‍ഷനേഴ്‌സ് യൂണിയന്‍ വൈക്കം ടൗണ്‍ നോര്‍ത്തിന്റെയും സൗത്ത് യൂണിറ്റിന്റെയും നേതൃത്വത്തില്‍ കുടുംബസംഗമവും എന്‍ഡോവ്‌മെന്റ് സാന്ത്വന സഹായ വിതരണവും കലാപരിപാടികളും നടത്തി. എം.ജി യൂണിവേഴ്‌സിറ്റി സിന്‍ഡിക്കേറ്റ് മെമ്പര്‍ അഡ്വ. പി.കെ ഹരികുമാര്‍ ഉദ്ഘാടനം ചെയ്തു. ടൗണ്‍ പ്രസിഡന്റ് എ.വി പുരുഷോത്തമന്‍ അദ്ധ്യക്ഷത വഹിച്ചു. എന്‍ഡോവ്‌മെന്റും സാന്ത്വന സഹായവിതരണവും സംസ്ഥാന കമ്മിറ്റിയംഗം ജി.മോഹന്‍കുമാര്‍ നിര്‍വഹിച്ചു. എം.ജി സോമനാഥ്, എം.ജെ ജോസഫ്, എ.ശിവന്‍കുട്ടി, പി.രമേശന്‍, ടി.കെ ഗോപി, കെ.സി കുമാരന്‍, ടി.ആര്‍ ചന്ദ്രശേഖരന്‍ നായര്‍, എം.അബു, കെ.ജി രാജലക്ഷ്മി, ഓമന ബാഹുലേയന്‍, പി.വിജയലക്ഷ്മി, ടി.കെ തങ്കപ്പന്‍, പി.വിജയകുമാര്‍, വി.സുകുമാരന്‍ എന്നിവര്‍ പ്രസംഗിച്ചു.