Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ആരോഗ്യ ശില്‍പശാല നടത്തി
26/10/2019
ദേശീയ ആയുര്‍വേദ ദിനാചരണത്തിന്റെ ഭാഗമായി വൈക്കം ഗവണ്‍മെന്റ് ആയുര്‍വേദ ആശുപത്രിയില്‍ നടത്തിയ ആരോഗ്യ ശില്‍പശാല നഗരസഭാ ചെയര്‍മാന്‍ പി.ശശിധരന്‍ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: ദേശീയ ആയുര്‍വേദ ദിനാചരണത്തിന്റെ ഭാഗമായി വൈക്കം ഗവണ്‍മെന്റ് ആയുര്‍വേദ ആശുപത്രിയില്‍ നടത്തിയ ആരോഗ്യ ശില്‍പശാല നഗരസഭാ ചെയര്‍മാന്‍ പി.ശശിധരന്‍ ഉദ്ഘാടനം ചെയ്തു. ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ ബിജു കണ്ണേഴത്ത് അധ്യക്ഷത വഹിച്ചു. 'ദീര്‍ഘായുസിന് ആയുര്‍വേദം' എന്ന വിഷയത്തെ ആസ്പദമാക്കി ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോ. വി.വി അനില്‍കുമാറും, 'നല്ല ഭക്ഷണം നല്ല ആരോഗ്യത്തിന്' എന്ന വിഷയത്തില്‍ കുറവിലങ്ങാട് ആയുര്‍വേദ ഡിസ്‌പെന്‍സറി ആയുഷ് വെല്‍നസ് സെന്ററിലെ മെഡിക്കല്‍ ഓഫീസര്‍ ഡോ. സുമി ശ്രീകണ്ഠനും ക്ലാസ് എടുത്തു. വാര്‍ഡ് കൗണ്‍സിലര്‍ പി.എന്‍ കിഷോര്‍കുമാര്‍, എച്ച്.എം.സി അംഗം പി.ജോണ്‍സണ്‍, ഡോ. പി.ആര്‍ അമ്പിളി എന്നിവര്‍ പ്രസംഗിച്ചു. ആശാ പ്രവര്‍ത്തകര്‍, ഡോക്ടര്‍മാര്‍, രോഗികള്‍, പൊതുജനങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.