Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പുസ്തകത്തിന്റെ പ്രകാശനം നാളെ
26/10/2019

വൈക്കം: സാംസ്‌കാരിക സംഘടനയായ തലയോലപ്പറമ്പ് സംസ്‌കാരയുടെ ചെയര്‍മാന്‍ കെ.കെ സിദ്ധിക്ക് എഴുതിയ 'ഒട്ടകപ്പരുന്ത്' എന്ന പുസ്തകത്തിന്റെ പ്രകാശനം നാളെ നടക്കും. ഉച്ചകഴിഞ്ഞു മൂന്നിന് തലയോലപ്പറമ്പ് കെ.അര്‍ ഓഡിറ്റോറിയത്തില്‍ നടക്കുന്ന പുസ്തക പ്രകാശനം നോവലിസ്റ്റ് കെ.എല്‍ മോഹനവര്‍മ നിര്‍വഹിക്കും. തിരക്കഥാകൃത്ത് ലാസര്‍ ഷൈന്‍ പുസ്തകം ഏറ്റുവാങ്ങും. അയ്മനം ജോണ്‍, പി.കെ ഹരികുമാര്‍, സണ്ണി ചെറിയാന്‍, പ്രദീപ് മാളവിക, ഡോ. എച്ച് സദാശിവന്‍പിള്ള, അജീഷ് ദാസ്, ബേബി.ടി കുര്യന്‍, ടി.എന്‍ സുരേന്ദ്രന്‍, സുനില്‍ മംഗലത്ത് എന്നിവര്‍ പ്രസംഗിക്കും. ഗ്രന്ഥകാരന്‍ കെ.കെ സിദ്ധിക്ക് മറുപടി പ്രസംഗം നടത്തും. വൈക്കം ചിത്രഭാനുവിനെ ചടങ്ങില്‍ പൊന്നാട അണിയിച്ച് ആദരിക്കും.