Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
മണ്‍സൂണ്‍ സ്‌നേഹസാഗരവും കുചേലസ്തകാരവും 27ന് ആറ്റുവേലക്കടവ് മന:ശ്രീ ഗ്രാമം ആരോഗ്യനികേതന്‍ ആശ്രമത്തില്‍
25/10/2019

വൈക്കം: മന:ശ്രീ മിഷന്‍ പബ്ലിക് ചാരിറ്റബിള്‍ ട്രസ്റ്റിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന മണ്‍സൂണ്‍ സ്‌നേഹസാഗരവും കുചേലസ്തകാരവും 27ന് രാവിലെ 9 മുതല്‍ 2 വരെ ആറ്റുവേലക്കടവ് മന:ശ്രീ ഗ്രാമം ആരോഗ്യനികേതന്‍ ആശ്രമത്തില്‍ നടത്തും. മന:ശ്രീ ഗ്രാമം കുടുംബബന്ധുക്കളുടെ മഹോത്സവമായ മണ്‍സൂണ്‍ സ്‌നേഹസാഗരം എം.എല്‍.എ സി.കെ ആശ രാവിലെ 10ന് ഭദ്രദീപം തെളിയിച്ച് ഉദ്ഘാടനം ചെയ്യും. നിയോജകമണ്ഡലത്തിലെ നിവാസികളായ വിദ്യാര്‍ത്ഥികളില്‍ എസ്.എസ്.എല്‍.സി, പ്ലസ്ടു ക്ലാസ്സുകളില്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയ നൂറിലധികം വിദ്യാര്‍ത്ഥികള്‍ക്ക് അവാര്‍ഡും സര്‍ട്ടിഫിക്കറ്റും നല്‍കുന്ന സ്‌നേഹാദരം 2019 മഹാത്മാഗാന്ധി സര്‍വ്വകലാശാല സിന്‍ഡിക്കേറ്റ് മെമ്പര്‍ അഡ്വ. പി.കെ ഹരികുമാര്‍ ഉദ്ഘാടനം ചെയ്യും. മാധ്യമപ്രവര്‍ത്തകന്‍ സണ്ണിചെറിയാന്‍ അവാര്‍ഡുകള്‍ വിതരണം ചെയ്യും. മന:ശ്രീ മിഷന്‍ കേരള സംസ്ഥാന വ്യാപകമായി നടപ്പിലാക്കിവരുന്ന നിര്‍ദ്ധന വിദ്യാര്‍ത്ഥികള്‍ക്കുള്ള വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പ്, മന:ശ്രീ ഫോര്‍ച്യൂണ്‍ സ്റ്റാര്‍സ് 1000 എന്ന പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഉദയനാപുരം പഞ്ചായത്തിലെ 51 കുട്ടികള്‍ക്ക് പ്രതിവര്‍ഷം ആയിരം രൂപ വീതം നല്‍കുന്നതിന്റെ ഉദ്ഘാടനം വൈക്കം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.വൈ ജയകുമാരി നിര്‍വഹിക്കും. സ്‌കോളര്‍ഷിപ്പ് വിതരണം മന:ശ്രീ മിഷന്‍ ഡയറക്ടര്‍ കെ.എ മൂസക്കുഞ്ഞ് നിര്‍വഹിക്കുന്നു. മന:ശ്രീ ദ്വൈമാസികയുടെ പ്രകാശനം ജില്ലാ പഞ്ചായത്ത് മെമ്പര്‍ പി.സുഗതന്‍, പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി എന്‍.അനില്‍ ബിശ്വാസിന് നല്‍കി നിര്‍വഹിക്കുന്നു. ഇതിനോടനുബന്ധിച്ച് എച്ച്.എല്‍.എല്‍ ലൈഫ് കെയര്‍ കമ്പനിയുടെ പ്രതിനിധ ഷെബിന്‍ സാനിട്ടറി നാപ്കിന്‍ വെന്റിംഗ് മെഷീനും ഇന്‍സിനറേറ്റും മന:ശ്രീ മിഷന് കൈമാറുന്നു. ഈ പദ്ധതി മന:ശ്രീ മിഷന് സ്‌പോണ്‍സര്‍ ചെയ്തത് തൃശ്ശൂര്‍ ജില്ലാ വനിതാക്ഷേമ ഓഫീസറായ മിനിയാണ്. ഇതിലൂടെ കുറഞ്ഞ നിരക്കില്‍ ഗുണനിലവാരമുള്ള സാനിട്ടറി നാപ്കിന്‍ മന:ശ്രീ ബ്രാന്‍ഡില്‍ നിര്‍മ്മിച്ചു നല്‍കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിക്കുന്നതാണ്. സ്‌നേഹസാഗരത്തിന്റെ ഭാഗമായി നൂറുകണക്കിന് മന:ശ്രീ കുടുംബാംഗങ്ങള്‍ അവരുടെ ഭവനങ്ങളില്‍ പാചകം ചെയ്തുകൊണ്ടുവരുന്ന വിവിധതരം ഭക്ഷണപാനീയങ്ങള്‍ വിതരണം നടത്തുന്ന ജനകീയ ഭോജന സംസ്‌കാരമായ കുചേലസത്കാരം നടത്തുന്നതാണ്. നെല്ലിക്ക, നാരങ്ങ, കാരറ്റ്, മാങ്ങ, പൈനാപ്പിള്‍, കുക്കുമ്പര്‍, കോവയ്ക്ക, പാവയ്ക്ക, വാഴപ്പിണ്ടി, ബീറ്റ്‌റൂട്ട്, വെള്ളരിക്ക തുടങ്ങിയ പന്ത്രണ്ടുതരം ഉപ്പിലിട്ടത് ഉള്‍പ്പെടെ നൂറിലധികം വിഭവങ്ങള്‍ ഉണ്ടായിരിക്കും. ഈ പരിപാടിയോടനുബന്ധിച്ച് മന:ശ്രീ മ്യൂസിക് അവതരിപ്പിക്കുന്ന കരോക്കെ ഗാനമേളയുടെ ഉപജ്ഞാതാവ് ഡോ. അബ്ദുള്‍ ഗഫൂര്‍ നേതൃത്വം നല്‍കുന്ന ഗാനമേള കുമാരി അഞ്ജു വിജയന്റെ ക്ലാസ്സിക്കല്‍ കച്ചേരി സ്‌നേഹസാഗരഗീതം എന്നീ കലാപരിപാടികളും ഉണ്ടായിരിക്കും. മന:ശ്രീ മിഷന്‍ ട്രസ്റ്റ് ഡയറക്ടര്‍ ഹിതാ രാഘവന്‍ അദ്ധ്യക്ഷത വഹിക്കുന്ന യോഗത്തില്‍ സ്‌നേഹസാഗരത്തിന് ആശംസകള്‍ അറിയിച്ചുകൊണ്ട് വൈക്കം നഗരസഭ ചെയര്‍മാന്‍ പി.ശശിധരന്‍, വൈക്കം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.വി ഉദയകുമാര്‍, ഉദയനാപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുനില്‍കുമാര്‍.ഡി, ഗ്രാമപഞ്ചായത്ത് കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍ പി.ഡി ജോര്‍ജ്ജ്, വാര്‍ഡു മെമ്പര്‍മാരായ പി.പി ദിവാകരന്‍ മാസ്റ്റര്‍, അഡ്വ. സുരേഷ് ബാബു എന്നിവര്‍ സംസാരിക്കും. മന:ശ്രീ മിഷന്‍ ചീഫ് കോ-ഓര്‍ഡിനേറ്റര്‍ ജോസഫ് ദേവസ്യ സ്വാഗതവും മന:ശ്രീ മിഷന്‍ ഡയറക്ടര്‍ ബെന്നി സി.വി കൃതജ്ഞതയും പറയും. പത്രസമ്മേളനത്തില്‍ മന:ശ്രീ മിഷന്‍ പബ്ലിക്ക് ചാരിറ്റബിള്‍ ട്രസ്റ്റ് ചെയര്‍മാന്‍, ഡോ. റഹിം ആപ്പാഞ്ചിറ, ജോസഫ് ദേവസ്യ, ഹിതാ രാഘവന്‍, ബെന്നി സി.വി, ഡയറക്ടര്‍ രഹ്നാഗ്രസ്സ്, റജീന റഹിം, മന:ശ്രീ മാസിക എക്‌സിക്യൂട്ടീവ് എഡിറ്റര്‍ എം.എം ശ്രീധരന്‍, ്‌നില്‍ കാവുങ്കല്‍ എന്നിവര്‍ പങ്കെടുത്തു.