Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ജനകീയ മന:ശാസ്ത്ര പ്രയോഗിക പരിശീലനം നവംബര്‍ 24ന് ആരംഭം
25/10/2019

വൈക്കം: സന്തോഷവും സമാധാനവും ആരോഗ്യവുമുള്ള സമ്പന്നജീവിതം നയിക്കാന്‍ ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന ജനകീയ മന:ശാസ്ത്ര പ്രയോഗിക പരിശീലനം നവംബര്‍ 24ന് രാവിലെ 10 മണിക്ക് മന:ശ്രീ ഗ്രാമം ആരോഗ്യനികേതന്‍ ആശ്രമത്തില്‍ ആരംഭിക്കും. സി.കെ ആശ എം.എല്‍.എ ഉദ്ഘാടനം ചെയ്യും. നന്നായി ജീവിക്കാന്‍ ജീവിതം പഠിച്ച് ജീവിക്കണം എന്ന മുദ്രാവാക്യവുമായി കാല്‍നൂറ്റാണ്ടുകാലമായി മന:ശ്രീ മിഷന്‍ കേരളത്തില്‍ നടത്തിക്കൊണ്ടിരിക്കുന്ന മാനസികാരോഗ്യ സാക്ഷരതാ പ്രവര്‍ത്തനത്തിന്റെ ഭാഗമായിട്ടാണ് എല്ലാ മാസവും നാലാമത്തെ ഞായറാഴ്ച ഈ പഠനക്ലാസ്സ് നടത്തുന്നത്. ഡോ. റഹിം ആപ്പാഞ്ചിറ നേതൃത്വം നല്‍കുന്ന പഠനക്ലാസ്സില്‍ വിവാഹം കഴിഞ്ഞവര്‍ക്കും വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കും അദ്ധ്യാപകര്‍ക്കും പതിനഞ്ച് വയസ്സ് കഴിഞ്ഞ വിദ്യാര്‍ത്ഥികള്‍ക്കും കുടുംബശ്രീ പ്രവര്‍ത്തകര്‍ക്കും പ്രൊഫഷണലുകള്‍ക്കും ഉള്‍പ്പെടെ ആര്‍ക്കും പങ്കെടുക്കാം. വിദ്യാഭ്യാസ യോഗ്യത പ്രശ്‌നമല്ല. ഇരുന്നൂറ് പേര്‍ക്കാണ് പ്രവേശനം. താല്‍പ്പര്യമുള്ളവര്‍ നവംബര്‍ 15ന് മുന്‍പ് പേര് രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍: 9388310036, 8111883444, 0484 274447