Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
താക്കോല്‍ദാനം നടത്തി
25/10/2019
നഗരസഭ പി.എം.എ.വൈ. ലൈഫ് പദ്ധതിയില്‍പ്പെടുത്തി നിര്‍മ്മിച്ച നൂറ് ഭവനങ്ങളുടെ താക്കോല്‍ദാനം നഗരസഭാ ചെയര്‍മാന്‍ പി.ശശിധരന്‍ നിര്‍വഹിക്കുന്നു.

വൈക്കം: വൈക്കം നഗരസഭ പി.എം.എ.വൈ ലൈഫ് പദ്ധതിയില്‍പ്പെടുത്തി നിര്‍മ്മിച്ച നൂറുവീടുകളുടെ താക്കോല്‍ദാനം നഗരസഭാ ചെയര്‍മാന്‍ പി.ശശിധരന്‍ നിര്‍വഹിച്ചു. നഗരസഭയുടെ 26 വാര്‍ഡുകളിലായി 171 വീടുകള്‍ക്കാണ് പദ്ധതിയില്‍ അംഗീകാരം കിട്ടിയത്. നിര്‍മ്മാണം പൂര്‍ത്തിയാക്കിയ നൂറുവീടുകളുടെ താക്കോല്‍ദാനമാണ് സത്യാഗ്രഹ സ്മാരക ഹാളില്‍ നടത്തിയത്. ശേഷിച്ച വീടുകള്‍ നിര്‍മ്മാണഘട്ടത്തിലാണ്. കേന്ദ്രസര്‍ക്കാരിന്റെ ഒന്നരലക്ഷം രൂപയും സംസ്ഥാന സര്‍ക്കാരിന്റെ വിഹിതമായ 50000 രൂപയും നഗരസഭയുടെ വിഹിതം രണ്ടുലക്ഷവും ചേര്‍ത്ത് നാലുലക്ഷം രൂപയാണ് ഒരു ഗുണഭോക്താവിന് നല്‍കിയത്. സംസ്ഥാന സര്‍ക്കാര്‍ പി.എം.എ.വൈ ലൈഫ് പദ്ധതിയില്‍പ്പെടുത്തി ഗുണഭോക്താക്കള്‍ക്ക് നഗരസഭാ വിഹിതമായി അനുവദിച്ച ഒരു ലക്ഷം രൂപവീതമുള്ള വിതരണവും നടത്തി. അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതിയില്‍പ്പെടുത്തി അധികമായി നല്‍കുന്ന ധനസഹായത്തിന്റെ വിതരണവും നടത്തി. പദ്ധതിയില്‍ ഉള്‍പ്പെട്ട ഗുണഭോക്താക്കളെ തൊഴിലുറപ്പ് പദ്ധതിയില്‍പ്പെടുത്തി 90 തൊഴില്‍ദിനങ്ങളുടെ ആനുകൂല്യം നല്‍കും. വൈസ് ചെയര്‍പേഴ്‌സണ്‍ എസ്.ഇന്ദിരാദേവി അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി രമ്യാകൃഷ്ണന്‍, രോഹിണിക്കുട്ടി അയ്യപ്പന്‍, ആര്‍.സന്തോഷ്, ഡി.രഞ്ജിത്ത് കുമാര്‍, പി.എന് കിഷോര്‍കുമാര്‍, ബിജു വി കണ്ണേഴന്‍, എ.സി മണിയമ്മ, സൗദാമിനി, ജോബി ആന്റണി, അംബരീഷ് ജി വാസു എന്നിവര്‍ പ്രസംഗിച്ചു.