Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഫിഷര്‍മെന്‍ കോളനിയില്‍ താമസിക്കുന്ന അന്‍പതോളം കുടുംബങ്ങള്‍ മലിനീകരണ ഭീഷണിയില്‍.
08/03/2016

കായലോര ബീച്ചിനുസമീപത്തെ ഫിഷര്‍മെന്‍ കോളനിയില്‍ താമസിക്കുന്ന അന്‍പതോളം കുടുംബങ്ങള്‍ മലിനീകരണ ഭീഷണിയില്‍. നഗരസഭ കായലോരം നികത്തി ബീച്ച് നിര്‍മിച്ചപ്പോള്‍ കോളനിയില്‍ നിന്ന് കായലിലേക്കുള്ള ഓടകള്‍ മൂടപ്പെട്ടതാണ് മാലിന്യങ്ങള്‍ കോളനി പരിസരത്ത് കെട്ടിക്കിടക്കാന്‍ ഇടയാക്കുന്നത്. മലിനീകരണം വര്‍ദ്ധിച്ചതോടെ കോളനിയില്‍ കുട്ടികളടക്കമുള്ളവര്‍ രോഗബാധിതരാവുകയാണ്. 2005ല്‍ ദേശീയ ജലപാത ആഴം കൂട്ടുന്നതിനായി ഡ്രഡ്ജ് ചെയ്ത മണ്ണുപയോഗിച്ചാണ് 6.80 ഏക്കര്‍ കാലയല്‍ നികത്തി നഗരസഭ ബീച്ച് നിര്‍മിച്ചത്. കായല്‍ നികത്തുമ്പോള്‍ കോളനിക്കാര്‍ക്ക് കോണ്‍ക്രീററ് ഓടകള്‍ ഓടകള്‍ നിര്‍മിച്ച് മലിനീകരണത്തിന് പരിഹാരം കാണുമെന്നും മത്സ്യതൊഴിലാളികള്‍ക്ക് വള്ളക്കടവ് നിര്‍മിച്ചുനല്‍കുമെന്നും ഉറപ്പുനല്‍കിയിരുന്നെങ്കിലും ഒന്നും പ്രാവര്‍ത്തികമായില്ല. ഓടകള്‍ നിര്‍മിക്കുന്നതിന് 13 ലക്ഷം രൂപ അനുവദിച്ചെങ്കിലും നിര്‍മാണപ്രവൃത്തികള്‍ പ്രാരംഭഘട്ടത്തില്‍ തന്നെ മുടങ്ങി. ഓടകളില്‍ മാലിന്യം കെട്ടിക്കിടക്കുന്നതിനാല്‍ കായലില്‍ വെള്ളം കൂടുകയോ മഴ പെയ്യുകയോ ചെയ്താല്‍ വീട്ടുപരിസരങ്ങള്‍ മാലിന്യങ്ങള്‍ കൊണ്ട് നിറയും. ബീച്ചിനുസമീപത്തെ കായലോരം കാടുകയറിയ നിലയിലാണ്. ഇവിടെ ഇഴജന്തുക്കള്‍ ഉള്‍പ്പെടെയുള്ളവ താവളമാക്കിയിരിക്കുകയാണ്. കഴിഞ്ഞ ദിവസങ്ങളില്‍ മൂന്ന് പേര്‍ക്ക് പാമ്പുകടിയേല്‍ക്കുകയും ചെയ്തു. വീടിനുള്ളിലേക്ക് പാമ്പുകള്‍ കയറി വരുന്നതിനാല്‍ ഇവിടത്തെ കുടുംബങ്ങള്‍ കുട്ടികളുമായി ഭീതിയോടെയാണ് കഴിയുന്നത്. ബീച്ചില്‍ 98 ലക്ഷം രൂപ ചെലവഴിച്ച് ടൂറിസം വകുപ്പ് നടപ്പിലാക്കാനുദ്ദേശിച്ച പദ്ധതി പൂര്‍ത്തിയായിരുന്നെങ്കില്‍ ഫിഷര്‍മെന്‍ കോളനിയിലെ മലിനീകരണപ്രശ്‌നങ്ങള്‍ക്ക് ഒരുപരിധി വരെ പരിഹാരമാകുമായിരുന്നു. മലിനീകരണമൊഴിവാക്കാന്‍ ഓടകള്‍ നിര്‍മിക്കുന്നതിനും വള്ളം അടുപ്പിക്കാന്‍ കായല്‍ക്കരയില്‍ വള്ളക്കടവ് തീര്‍ക്കുന്നതിനും അധികൃതര്‍ നടപടി സ്വീകരിക്കണമെന്ന് കോളനിനിവാസികള്‍ ആവശ്യപ്പെട്ടു.