Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
എല്‍.ഐ.സി സ്റ്റുഡന്റ്‌സ് അവാര്‍ഡ് സമ്മാനിച്ചു.
25/10/2019
പഠനത്തിലും കലാകായിക പ്രവൃത്തിയിലും മികവ് പുലര്‍ത്തിയ ആശ്രമം എല്‍.പി സ്‌കൂളിലെ ആറ് വിദ്യാര്‍ത്ഥികള്‍ക്ക് എല്‍.ഐ.സി സ്റ്റുഡന്റ്‌സ് അവാര്‍ഡ് ബ്രാഞ്ച് മാനേജര്‍ പി.ടി. ബാലചന്ദ്രന്‍ വിതരണം ചെയ്യുന്നു.

വൈക്കം: സത്യാഗ്രഹ സ്മാരക ആശ്രമം എല്‍.പി സ്‌കൂളിലെ ആറു വിദ്യാര്‍ത്ഥികള്‍ക്ക് എല്‍.ഐ.സി വൈക്കം ബ്രാഞ്ച് ഏര്‍പ്പെടുത്തിയ എല്‍.ഐ.സി സ്റ്റുഡന്റ്‌സ് അവാര്‍ഡ് സമ്മാനിച്ചു. എല്‍.കെ.ജി മുതല്‍ നാലാംക്ലാസ് വരെയുള്ള പഠനത്തിലും കലാകായിക പ്രവൃത്തി പരിചയത്തിലും മികവ് പുലര്‍ത്തിയ കുട്ടികളെയാണ് അവാര്‍ഡിനായി പരിഗണിച്ചത്. ബി.ശിവഗോവിന്ദ്, ശിവനന്ദ ഷിബു, സനയ ഷാനവാസ്, ലക്ഷ്മി മഹേശ്വരി, എസ്. കൃഷ്ണവൈഗ, കാശിനാഥ് മനു എന്നിവര്‍ക്കാണ് പ്രശസ്തിപത്രവും പുരസ്‌ക്കാരവും നല്‍കിയത്. എല്‍.ഐ.സി സീനിയര്‍ മാനേജര്‍ പി.ടി ബാലചന്ദ്രന്‍ അവാര്‍ഡുകള്‍ വിതരണം ചെയ്തു. പി.ടി.എ പ്രസിഡന്റ് കെ.എ സ്റ്റാലിന്‍ കുമാര്‍ അദ്ധ്യക്ഷത വഹിച്ചു. കടുത്തുരുത്തി ബ്രാഞ്ച് മാനേജര്‍ പി.ഡി മോഡി, ഹെഡ്മാസ്റ്റര്‍ പി.ടി ജിനീഷ്, എസ്.ബിജു, പി.ജോസഫ്, നിഷ ജനാര്‍ദ്ദനന്‍, മഞ്ജു സാബു എന്നിവര്‍ പ്രസംഗിച്ചു.