Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
അങ്കണവാടി കെട്ടിടം പുനര്‍നിര്‍മ്മിച്ചു
25/10/2019
ആശ്രമം സ്‌കൂള്‍ വി.എച്ച്.എസ്.ഇയിലെ എന്‍.എസ്.എസ് വിഭാഗത്തിന്റെ ശ്രേഷ്ഠബാല്യം പദ്ധതിയില്‍ പുനര്‍നിര്‍മ്മിച്ച അങ്കണവാടി കെട്ടിടം നഗരസഭാ ചെയര്‍മാന്‍ പി.ശശിധരന്‍ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: നഗരസഭയിലെ 8-ാം നമ്പര്‍ അംഗനവാടി കെട്ടിടത്തില്‍ ഇനി കുരുന്നുകള്‍ക്ക് ഭയപ്പെടാതെ പഠിക്കുവാനും കളിക്കുവാനും ഇടമായി. ജീര്‍ണ്ണാവസ്ഥയിലായ കെട്ടിടം ആശ്രമം സ്‌കൂളിലെ വി.എച്ച്.എസ്.ഇ വിഭാഗത്തിലെ എന്‍.എസ്.എസ് വോളന്റീയര്‍മാരായ വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തില്‍ പുനര്‍നിര്‍മ്മിച്ചു. എന്‍.എസ്.എസ് സെല്‍ നടപ്പാക്കുന്ന ശ്രേഷ്ഠബാല്യം പദ്ധതിയുടെ ഭാഗമായാണ് നവീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയത്. അടച്ചുറപ്പില്ലാത്ത സാഹചര്യത്തിലായിരുന്നു അങ്കണവാടി കെട്ടിടം. ജനല്‍, കതക്, തറ എന്നിവ പുനര്‍നിര്‍മ്മിച്ച് കെട്ടിടം പെയിന്റ് ചെയ്തു. കുട്ടികള്‍ക്ക് ഓടിക്കളിക്കാന്‍ മുറ്റം മണ്ണിട്ട് ഉയര്‍ത്തി കെട്ടിടത്തിലെ ചുമരുകളില്‍ ശിശു സൗഹൃദ ചിത്രങ്ങളും വരച്ചു. ചെറിയൊരു പൂന്തോട്ടവും ഇവിടെ ക്രമീകരിച്ചു. കുട്ടിള്‍ക്ക് പഠനോപകരണങ്ങളും നല്‍കി. നവീകരിച്ച കെട്ടിടം നഗരസഭാ ചെയര്‍മാന്‍പി.ശശിധരന്‍ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് പി.പി സന്തോഷ് അദ്ധ്യക്ഷത വഹിച്ചു. വാര്‍ഡ് കൗണ്‍സിലര്‍ ആര്‍.സന്തോഷ് കുട്ടികള്‍ക്ക് പഠനോപകരണങ്ങള്‍ വിതരണം ചെയ്തു. പ്രിന്‍സിപ്പാള്‍ ഷാജി ടി കുരുവിള, മിനി വി അപ്പുക്കുട്ടന്‍, ഇ.പി ബീന, സി.എസ് ജിജി, പി.സജി, ജി.സിജീഷ്, അഡ്വ. കലേഷ്, സൂപ്പര്‍വൈസ് എസ് തങ്കമണി, ഇ.കെ നമിത, എന്‍.എസ്.എസ് പ്രോഗ്രാം ഓഫീസര്‍ ടി.പി അജിത്ത് എന്നിവര്‍ പ്രസംഗിച്ചു.