Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പി.എം.എ.വൈ-ലൈഫ് ഭവന നിര്‍മ്മാണ പദ്ധതിയില്‍പ്പെടുത്തി നിര്‍മ്മിച്ച നൂറുവീടുകളുടെ താക്കോല്‍ദാനം 25ന് നടത്തും.
24/10/2019

വൈക്കം: വൈക്കം നഗരസഭയില്‍ 2017-18 വര്‍ഷത്തില്‍ അംഗീകാരം ലഭിച്ച പി.എം.എ.വൈ-ലൈഫ് ഭവന നിര്‍മ്മാണ പദ്ധതിയില്‍പ്പെടുത്തി നിര്‍മ്മിച്ച നൂറുവീടുകളുടെ താക്കോല്‍ദാനം 25ന് നടത്തും. രാവിലെ 11 മണിക്ക് സത്യാഗ്രഹ സ്മാരക മന്ദിരത്തില്‍ നടത്തുന്ന താക്കോല്‍ദാനവും വിവിധ പദ്ധതികളുടെ ഉദ്ഘാടനവും നഗരസഭാ ചെയര്‍മാന്‍ പി.ശശിധരന്‍ നിര്‍വഹിക്കും. 156 വീടുകളുടെ നിര്‍മ്മാണമാണ് ഇപ്പോള്‍ അവസാനഘട്ടത്തിലെത്തിയിരിക്കുന്നത്. സംസ്ഥാന സര്‍ക്കാര്‍ പി.എം.എ.വൈ-ലൈഫ് ഗുണഭോക്താക്കള്‍ക്ക് നഗരസഭാ വിഹിതമായി അനുവദിച്ച ഒരു ലക്ഷം രൂപയുടെ വിതരണോദ്ഘാടനവും, അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതിയില്‍പ്പെടുത്തി അധികമായി നല്‍കുന്ന ധനസഹായത്തിന്റെ വിതരണവും ഗുണഭോക്താക്കുടെ ജീവിത സാഹചര്യങ്ങളില്‍ ഫലപ്രദമായ മാറ്റം വരുത്തുക എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കുന്ന അംഗീകാര്‍ ക്യാംപയിന്റെ ഉദ്ഘാടനവും ഇതോടൊപ്പം നടത്തും. 2019-20 വര്‍ഷത്തില്‍ ഭവനനിര്‍മ്മാണപദ്ധതിയില്‍പ്പെടുത്തി 197 ഗുണഭോക്താക്കളുടെ ലിസ്റ്റിന് കേന്ദ്രസംസ്ഥാന സര്‍ക്കാരുകളുടെ ആനുമതി ലഭിച്ചിട്ടുണ്ടെന്നും പദ്ധതിയുടെ നടത്തിപ്പിനാവശ്യമായ നഗരസഭ വിഹിതം കണ്ടെത്തുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചു വരുന്നതായും ചെയര്‍മാന്‍ പറഞ്ഞു. പി.എം.എ.വൈ-ലൈഫ് ഗുണഭോക്താക്കള്‍ക്ക് നഗരസഭ വിഹിതം നല്‍കുന്നതിനായി ബാങ്കില്‍ നിന്ന് മൂന്നുകോടി രൂപ വായ്പ എടുക്കാനായി ഉദ്ദേശിക്കുന്നതായും ഇതിനായി ബാങ്ക് മാനേജര്‍മാരുടെ യോഗം ചേര്‍ന്നിരുന്നതായും താമസിയാതെ പണം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ ഭൂരഹിതഭവനരഹിതര്‍ക്കായി അയ്യര്‍കുളങ്ങരയില്‍ ഫഌറ്റ് നിര്‍മ്മിക്കുന്നതിനായി ആറുകോടി 16 ലക്ഷം രൂപ സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ട്. ഇതിനായി 106 കുടുംബങ്ങളുടെ അപേക്ഷയാണ് നഗരസഭയില്‍ ലഭിച്ചിരിക്കുന്നത്. അവസാനഘട്ട പരിശോധനയില്‍ 62 കുടുംബങ്ങളുടെ ലിസ്റ്റിനാണ് അംഗീകാരം ലഭ്യമായിട്ടുള്ളതെന്നും ഫഌറ്റിന്റെ നിര്‍മ്മാണോദ്ഘാടനവും താമസിയാതെ നടത്തുമെന്നും ചെയര്‍മാന്‍ പി.ശശിധരന്‍ പറഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍ വൈസ് ചെയര്‍പേഴ്‌സണ്‍ എസ്.ഇന്ദിരാദേവി, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ രോഹിണിക്കുട്ടി അയ്യപ്പന്‍, ആര്‍.സന്തോഷ്, ബിജു വി കണ്ണേഴത്ത്, ബിജിനി പ്രകാശന്‍, പ്രതിപക്ഷനേതാവ് എം.റ്റി അനില്‍കുമാര്‍ എന്നിവരും പങ്കെടുത്തു.