Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പുഷ്പാര്‍ച്ചനയും അനുസ്മരണയോഗവും നടത്തി.
24/10/2019
വൈക്കം ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ബ്ലോക്ക് കോണ്‍ഗ്രസ് ഓഫീസില്‍ സംഘടിപ്പിച്ച എം.പവിത്രന്‍ അനുസ്മരണം

വൈക്കം: മുന്‍ കെ.പി.സി.സി എക്‌സിക്യൂട്ടൂവ് അംഗവും മുന്‍ ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റുമായിരുന്ന എം.പവിത്രന്റെ 28-ാമത് ചരമവാര്‍ഷിക ദിനം വൈക്കം ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ആചരിച്ചു. ബ്ലോക്ക് കോണ്‍ഗ്രസ് ഓഫീസില്‍ എം.പവിത്രന്റെ ഛായചിത്രത്തില്‍ പുഷ്പാര്‍ച്ചനയും അനുസ്മരണയോഗവും നടത്തി. ബ്ലോക്ക് പ്രസിഡന്റ് അക്കരപ്പാടം ശശിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ മോഹന്‍ ഡി ബാബു, ജെയ്‌ജോണ്‍ പേരയില്‍, അബ്ദുള്‍സലാം റാവുത്തര്‍, അഡ്വ. വി.സമ്പത്ത് കുമാര്‍, അഡ്വ. കെ.പി ശിവജി, എം.ടി അനില്‍കുമാര്‍, ബി.ചന്ദ്രശേഖര്‍, പി.ഡി ജോര്‍ജ്ജ്, പി.ടി സുഭാഷ്, പി.വി ജയന്തന്‍, വര്‍ഗ്ഗീസ് പുത്തന്‍ചിറ, കെ.കെ സചിവോത്തമന്‍, പി.ഡി പ്രസാദ്, പി.ജോസഫ്, ടി.വി മോഹനന്‍ നായര്‍, സണ്ണി മാന്നംകേരി, ബിനോയ് ദേവസ്യ, പി.എസ് പ്രതീഷ് എന്നിവര്‍ പ്രസംഗിച്ചു.