Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പുനര്‍ലേലം നടത്തും.
24/10/2019

വൈക്കം: വൈക്കത്തഷ്ടമിയോടനുബന്ധിച്ച് വഴിയോരക്കച്ചവടത്തിനുള്ള സ്ഥലങ്ങള്‍ അനുവദിക്കുന്നതിനായി 26ന് രാവിലെ 11 മണിക്ക് വൈക്കം സത്യാഗ്രഹ ഹാളില്‍ വെച്ച് പരസ്യമായി പുനര്‍ലേലം നടത്തും. ലേലത്തില്‍ പങ്കെടുക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ നിയമാനുസൃതമുള്ള നിരതദ്രവ്യം കെട്ടിവെയ്‌ക്കേണ്ടതാണ്. ഏറ്റവും കൂടുതല്‍ തുക ലേലം കൊള്ളുന്നയാള്‍ക്ക് ലേലം താല്‍ക്കാലികമായി സ്ഥിരപ്പെടുത്തുന്നതാണ്. ലേലതുക മുഴുവന്‍ ലേലം പിടിക്കുമ്പോള്‍ തന്നെ നഗരസഭ ഫണ്ടില്‍ അടയ്‌ക്കേണ്ടതാണ്. ലേലം സ്ഥിരപ്പെടുത്തുവാനും തള്ളിക്കളയാനുമുള്ള അധികാരം അഷ്ടമിക്കമ്മിറ്റി നഗരസഭ കൗണ്‍സിലില്‍ നിക്ഷിപ്തമാണ്. വിശദവിവരങ്ങള്‍ക്ക് www.vaikommunicipality.in ലോ, നഗരസഭ ഓഫീസുമായോ ബന്ധപ്പെടേണ്ടതാണ്.