Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഏറ്റുമാനൂര്‍ ആസ്ഥാനമായി പുതിയ താലൂക്ക് രൂപീകരിക്കണമെന്ന് കേരള റവന്യൂ ഡിപ്പാര്‍ട്ട്‌മെന്റ് സ്റ്റാഫ് അസോസിയേഷന്‍
24/10/2019
കേരള റവന്യൂ ഡിപ്പാര്‍ട്ട്‌മെന്റ് സ്റ്റാഫ് അസോസിയേഷന്‍ ജില്ലാ സമ്മേളനം വൈക്കത്ത് ജോയിന്റ് കൗണ്‍സില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി എസ്.വിജയകുമാരന്‍ നായര്‍ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: ഏറ്റുമാനൂര്‍ ആസ്ഥാനമായി പുതിയ താലൂക്ക് രൂപീകരിക്കണമെന്ന് കേരള റവന്യൂ ഡിപ്പാര്‍ട്ട്‌മെന്റ് സ്റ്റാഫ് അസോസിയേഷന്‍ (കെ.ആര്‍.ഡി.എസ്.എ) ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. ജില്ലയിലെ ജനസാന്ദ്രതയും ഭൂമിശാസ്ത്രപരമായ പ്രത്യേകതയും പരിഗണിക്കുമ്പോള്‍ ഏറ്റുമാനൂര്‍ താലൂക്ക് രൂപീകരണം ജില്ലയിലെ ക്രിയാത്മകമായ റവന്യൂ ഭരണത്തിന് അനിവാര്യമാണെന്നും സമ്മേളനം അംഗീകരിച്ച പ്രമേയത്തില്‍ അഭിപ്രായപ്പെട്ടു. പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി ഉപേക്ഷിക്കുക, വി.എഫ്.എമാരുടെ പ്രമോഷന്‍ സാധ്യത വര്‍ധിപ്പിക്കുക, വില്ലേജ് ഓഫീസുകളില്‍ ഫ്രണ്ട് ഓഫീസ് സംവിധാനം ഏര്‍പ്പെടുത്തുക, വില്ലേജ് ഓഫീസര്‍ തസ്തിക അപ്‌ഗ്രേഡ് ചെയ്യുക, സ്റ്റാഫ് പാറ്റേണ്‍ ചുരുക്കുക തുടങ്ങിയ പ്രമേയങ്ങളും സമ്മേളനം അംഗീകരിച്ചു. വൈക്കം സത്യഗ്രഹ സ്മാരകഹാളില്‍ നടന്ന പ്രതിനിധി സമ്മേളനം ജോയിന്റ് കൗണ്‍സില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി എസ്.വിജയകുമാരന്‍ നായര്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് എ.ഡി അജീഷ് അധ്യക്ഷത വഹിച്ചു. കെ.ആര്‍.ഡി.എസ്.എ സംസ്ഥാന സെക്രട്ടറി ജി.ജയകുമാര്‍ സംഘടനാ റിപ്പോര്‍ട്ടും ജില്ലാ സെക്രട്ടറി പി.ഡി മനോജ് പ്രവര്‍ത്തന റിപ്പോര്‍ട്ടും ട്രഷറര്‍ എന്‍.കെ രതീഷ്‌കുമാര്‍ കണക്കും അവതരിപ്പിച്ചു. സി.പി.ഐ മണ്ഡലം സെക്രട്ടറി എം.ഡി ബാബുരാജ്, ജോയിന്റ് കൗണ്‍സില്‍ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം.ആര്‍ രഘുദാസ്, സംസ്ഥാന കമ്മിറ്റി അംഗം എം.ജെ ബെന്നിമോന്‍, കെ.ആര്‍.ഡി.എസ്.എ സംസ്ഥാന വൈസ് പ്രസിഡന്റ് ബിന്ദു രാജന്‍, ജോയിന്റ് കൗണ്‍സില്‍ ജില്ലാ സെക്രട്ടറി എ.ജെ അച്ചന്‍കുഞ്ഞ്, ജില്ലാ വൈസ് പ്രസിഡന്റ് പ്രീതി പ്രഹ്ലാദ് എന്നിവര്‍ പ്രസംഗിച്ചു. അസോസിയേഷന്‍ മുന്‍ സംസ്ഥാന പ്രസിഡന്റ് എ.സുരേഷ്‌കുമാറിന് യാത്രയയപ്പു നല്‍കി. ജില്ലാ പഞ്ചായത്ത് അംഗം പി.സുഗതന്‍ യാത്രയയപ്പ് സമ്മേളനം ഉദ്ഘാടനം ചെയ്തു. സംസ്ഥാന വൈസ് പ്രസിഡന്റ് എസ്.പി സുമോദ് അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് പി.അശോക് ഉപഹാരസമര്‍പ്പണം നടത്തി. സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍ എസ്.സുദേവന്‍, താലൂക്ക് സെക്രട്ടറി പി.ആര്‍ ശ്യാംരാജ് എന്നിവര്‍ പ്രസംഗിച്ചു.