Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഓംബുഡ്‌സ്മാനു പരാതി നല്‍കി.
24/10/2019

വൈക്കം: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനു കീഴിലുള്ള ക്ഷേത്രങ്ങള്‍ നടത്തികൊണ്ടു പോകുവാന്‍ സാമ്പത്തികമായി ബുദ്ധിമുട്ട് വരുന്ന സമയത്ത് ഉപയോഗിക്കുന്നതിനായി ഏഴു ശതമാനം പലിശക്ക് ബാങ്കില്‍ നിക്ഷേപിച്ചിരുന്ന പണത്തിന്റെ സര്‍ട്ടിഫിക്കറ്റ് പണയം വെച്ച് ഒന്‍പത് ശതമാനം പലിശക്ക് പണമെടുത്ത് മരാമത്ത് പണികള്‍ക്ക് നല്‍കിയത് സംബന്ധിച്ച് വിശദമായ അന്വേഷണം നടത്തണമെന്ന് തിരുവിതാംകൂര്‍ ദേവസ്വം സര്‍വീസ് പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ ആവശ്യപ്പെട്ടു. ഈ ആവശ്യമുന്നയിട്ട് അസോസിയേഷന്‍ ദേവസ്വം ഓംബുഡ്‌സ്മാനു പരാതി നല്‍കി. ദേവസ്വം ബോര്‍ഡ് പലിശക്കെടുത്ത പണം വിവിധ എക്‌സി. എഞ്ചിനീയര്‍മാര്‍ക്ക് കൈമാറിയെങ്കിലും വളരെ കുറച്ചു തുക മാത്രം ചെലവഴിക്കുകയും ബാക്കി തുക അവരവരുടെ അക്കൗണ്ടില്‍ നീക്കിയിരുപ്പായി സൂക്ഷിച്ചിരിക്കുകയുമാണ്. എച്ച്.ആര്‍.ഐ ആക്റ്റ് അനുസരിച്ച് സര്‍പ്ലസ് ഫണ്ട് ഏതൊക്കെ അടിയന്തിര സാഹചര്യത്തിലാണ് ഉയോഗിക്കേണ്ടതെന്ന് വ്യക്തമായി നിര്‍ദേശിച്ചിട്ടുള്ളതാണ്. ഇതുസംബന്ധിച്ച് ഹൈക്കോടതിയും പല പ്രാവശ്യം ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്. നിയമങ്ങളെയും ഉത്തരവുകളെയും കാറ്റില്‍ പറത്തി ദേവസ്വം ബോര്‍ഡിന്റെ നിലനില്‍പ്പിനെ തന്നെ അപകടത്തിലാക്കുന്ന അധികാരികള്‍ക്കെതിരെ നടപടി ഉണ്ടാകണമെന്നും അസോസിയേഷന്‍ വൈക്കം യൂണിറ്റ് കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. യൂണിറ്റ് പ്രസിഡന്റ് വി.എസ് രാജഗോപാലന്‍ നായരുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ വി.മോഹനന്‍, വി.നാരായണന്‍ ഉണ്ണി, പി.സി അജിത്കുമാര്‍ എം.മുരളീകൃഷ്ണന്‍ തമ്പാന്‍. എം.ബി ഈശ്വരന്‍ പോറ്റി, അംബിക, ഗീതാ വിശ്വംഭരന്‍ എന്നിവര്‍ പ്രസംഗിച്ചു.