Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വളവുകളില്‍ ലെന്‍സ് കണ്ണാടി സ്ഥാപിച്ചുകൊണ്ട് റോട്ടറി ക്ലബ്ബ്.
07/03/2016
വൈക്കം ക്ഷേത്രത്തിന്റെ വടക്കേനടയിലെ റോഡിന്റെ പടിഞ്ഞാറുഭാഗത്തുള്ള വളവില്‍ വൈക്കം റോട്ടറി ക്ലബ്ബ് സ്ഥാപിച്ച ലെന്‍സ് ഗ്ലാസിന്റെ ഉദ്ഘാടനം റോട്ടറി ഡിസ്ട്രിക്ട് നിയുക്ത ഗവര്‍ണര്‍ സി.ലൂക്ക് നിര്‍വഹിക്കുന്നു

മഹാദേവ ക്ഷേത്രത്തിന്റെ തെക്കേനടയിലും വടക്കേനടയിലുമുള്ള റോഡിന്റെ പടിഞ്ഞാറെഭാഗത്തുളള വളവുകളില്‍ ലെന്‍സ് കണ്ണാടി സ്ഥാപിച്ചുകൊണ്ട് റോട്ടറി ക്ലബ്ബ്. ഈ വളവുകളിലൂടെയുള്ള ചെറിയ വാഹനങ്ങളുടെ യാത്ര ഏറെ ബുദ്ധിമുട്ടേറിയതായിരുന്നു. ഇരുവശത്തുനിന്നും വാഹനങ്ങള്‍ വരുന്നത് കാണാന്‍ സാധിക്കാത്തതിനാല്‍ പലപ്പോഴും ഇത് അപകടങ്ങള്‍ക്കും കാരണമായിരുന്നു. ലെന്‍സ് സ്ഥാപിച്ചതോടെ എതിര്‍ദിശയില്‍ നിന്നും വരുന്ന വാഹനങ്ങള്‍ക്ക് സുഗമമായി സൈഡ് കൊടുക്കുന്നതിന് സാധിക്കും. റോട്ടറി ഡിസ്ട്രിക്ട് നിയുക്ത ഗവര്‍ണര്‍ സി.ലൂക്ക് ഉദ്ഘാടനം നിര്‍വഹിച്ചു. വൈക്കം റോട്ടറി ക്ലബ്ബ് പ്രസിഡന്റ് കെ.സി ചാണ്ടി, സെക്രട്ടറി അഡ്വ. കെ.പി ശിവജി, എന്‍.ഷൈന്‍കുമാര്‍, ജോജി ജോസഫ്, സണ്ണി കുര്യാക്കോസ് എന്നിവര്‍ പ്രസംഗിച്ചു.