Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ആറാട്ടുകളങ്ങരയില്‍ നിര്‍മിച്ച ഫയര്‍ സ്റ്റേഷന്റെ ഉദ്ഘാടനം 28ന്
19/11/2015
വൈക്കത്തെ ജനങ്ങളുടെ ദീര്‍ഘനാളായുള്ള ആവശ്യം സഫലമാകുന്നു. ആറാട്ടുകളങ്ങരയില്‍ നിര്‍മിച്ച ഫയര്‍ സ്റ്റേഷന്റെ ഉദ്ഘാടനം 28ന് രാവിലെ ഒന്‍പതിന് അഭ്യന്തരവകുപ്പ് മന്ത്രി രമേശ് ചെന്നിത്തല നിര്‍വഹിക്കും. 2000 മുതല്‍ തന്നെ ഫയര്‍‌സ്റ്റേഷനുകളുടെ മുന്‍ഗണനാ പട്ടികയിലും 2010ലെ ബജററിലും വൈക്കത്തെ ഫയര്‍‌സ്റ്റേഷന്‍ ഉള്‍പ്പെട്ടിരുന്നെങ്കിലും അടിസ്ഥാനസൗകര്യം ലഭ്യമാക്കുവാന്‍ വൈകിയതാണ് ഫയര്‍ സ്റ്റേഷന്‍ യാഥാര്‍ത്ഥ്യമാകാന്‍ കാലതാമസം നേരിട്ടത്. നഗരസഭാ പരിധിയില്‍ തന്നെ സ്ഥലവും കെട്ടിടവും ഒരുക്കി ഫയര്‍ സ്റ്റേഷനുവേണ്ടി കെ.അജിത്ത് എം.എല്‍.എ പലതവണ നിയമസഭയില്‍ സബ്മിഷനും ചോദ്യങ്ങളും ഉന്നയിച്ചെങ്കിലും പലവിധ കാരണങ്ങളാല്‍ സ്റ്റേഷന്റെ പ്രവര്‍ത്തനം ആരംഭിക്കുന്നതിനുള്ള നടപടികള്‍ വൈകുകയായിരുന്നു. കഴിഞ്ഞ ജൂണില്‍ സംസ്ഥാനത്ത് അനുവദിച്ച ആറ് ഫയര്‍ സ്റ്റേഷനുകളില്‍ ഒന്നായി വൈക്കത്തെ ഉള്‍പ്പെടുത്തിയതിനെ തുടര്‍ന്നാണ് നടപടികള്‍ വേഗത്തിലായത്. അഷ്ടമിക്കാലത്തു തന്നെ ഫയര്‍‌സ്റ്റേഷന്റെ പ്രവര്‍ത്തനം ആരംഭിക്കണമെന്ന് അഭ്യന്തരമന്ത്രിയോട് അഭ്യര്‍ത്ഥിച്ചതിന്റെ അടിസ്ഥാനത്തിലാണ് പ്രവര്‍ത്തനം തുടങ്ങാനുള്ള നടപടികള്‍ വേഗത്തിലായതെന്ന് എം.എല്‍.എ പറഞ്ഞു. ഉദ്ഘാടനവുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങള്‍ ആലോചിക്കുന്നതിനും സംഘാടകസമിതി രൂപീകരിക്കുന്നതിനുമായി നാളെ ഉച്ചകഴിഞ്ഞ് മൂന്നിന് വൈക്കം സത്യഗ്രഹമെമ്മോറിയല്‍ ഹാളില്‍ യോഗം ചേരുമെന്ന് കെ.അജിത്ത് എം.എല്‍.എ അറിയിച്ചു.