Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കേരള റവന്യു ഡിപ്പാര്‍ട്ട്‌മെന്റ് സ്റ്റാഫ് അസോസിയേഷന്‍ (കെ.ആര്‍.ഡി.എസ്.എ) ജില്ലാ സമ്മേളനം നടത്തി
23/10/2019
കേരള റവന്യു ഡിപ്പാര്‍ട്ട്‌മെന്റ് സ്റ്റാഫ് അസോസിയേഷന്‍ ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി വൈക്കം ഇണ്ടംതുരുത്തി മനയില്‍ നടന്ന സെമിനാര്‍ സി.പി.ഐ ജില്ലാ സെക്രട്ടറി സി.കെ.ശശിധരന്‍ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: സന്തുലിത വികസനം ഉറപ്പാക്കുംവിധം കേരളത്തിലെ ഭൂവിനിയോഗ ശീലങ്ങള്‍ പുനഃസംവിധാനം ചെയ്യണമെന്നും ഇതിനായി സാമൂഹിക നിയന്ത്രണം ശക്തിപ്പെടുത്തണമെന്നും കേരള റവന്യു ഡിപ്പാര്‍ട്ട്‌മെന്റ് സ്റ്റാഫ് അസോസിയേഷന്‍ (കെ.ആര്‍.ഡി.എസ്.എ) ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി നടന്ന സെമിനാര്‍ അഭിപ്രായപ്പെട്ടു. 'ഭൂവിനിയോഗം കേരളത്തില്‍ പ്രശ്‌നങ്ങളും പ്രതിവിധികളും' എന്ന വിഷയത്തില്‍ നടന്ന സെമിനാര്‍ സി.പി.ഐ ജില്ലാ സെക്രട്ടറി സി.കെ.ശശിധരന്‍ ഉദ്ഘാടനം ചെയ്തു. ഇണ്ടംതുരുത്തി മനയില്‍ നടന്ന സെമിനാറില്‍ മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി.എന്‍.രമേശന്‍ അധ്യക്ഷത വഹിച്ചു. കെ.ആര്‍.ഡി.എസ്.എ സംസ്ഥാന വൈസ് പ്രസിഡന്റ് ബി. അശോക് വിഷയാവതരണം നടത്തി. സി.കെ.ആശ എം.എല്‍.എ, ജില്ലാ പഞ്ചായത്ത് അംഗം പി.സുഗതന്‍, മുന്‍എം.എല്‍.എ കെ.അജിത്ത്, ജോയിന്റ് കൗണ്‍സില്‍ ജില്ലാ പ്രസിഡന്റ് പ്രകാശ് എന്‍.കങ്ങഴ, എന്‍.കെ രതീഷ്‌കുമാര്‍, കെ.പി ദേവസ്യ എന്നിവര്‍ പ്രസംഗിച്ചു. വൈകിട്ട് ജില്ലയിലെ റവന്യു ജീവനക്കാരുടെ നേതൃത്വത്തില്‍ ഗാനസന്ധ്യയും നടത്തി.