Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ആയില്യം പൂജ നടത്തി.
23/10/2019
വെണ്ടിശ്ശേരി ഗുരുനാഥ ഘണ്ഠാകര്‍ണ്ണസ്വാമി ക്ഷേത്രത്തിലെ സര്‍പ്പസങ്കേതത്തില്‍ തന്ത്രി പാണാവള്ളി ഷാജി അരവിന്ദന്‍ സര്‍പ്പപൂജ നടത്തുന്നു.

വൈക്കം: വെണ്ടിശ്ശേരി ഗുരുനാഥ ഘണ്ഠാകര്‍ണ്ണസ്വാമി ക്ഷേത്രത്തിലെ സര്‍പ്പസങ്കേതത്തില്‍ ആയില്യം പൂജ നടത്തി. തന്ത്രി പാണാവള്ളി ഷാജി അരവിന്ദന്‍ മുഖ്യകാര്‍മ്മികനായി. ശാന്തിമാരായ രഞ്ചു, കുമാരന്‍ എന്നിവര്‍ സഹകാര്‍മ്മികത്വം വഹിച്ചു. സര്‍പ്പപൂജ, നൂറുംപാലും, തളിച്ചുകൊടുക്കല്‍ എന്നിവയായിരുന്നു പ്രധാന ചടങ്ങുകള്‍. നിരവധി ഭക്തര്‍ പങ്കെടുത്തു. ക്ഷേത്രം പ്രസിഡന്റ് വി.എം രാജേഷ്, സെക്രട്ടറി എം.എസ് സുധീര്‍, ട്രഷറര്‍ മോഹനന്‍, ഷാജി, അമൃത്, ബാബു, നെജീഷ, രാജു, സുജിത്ത് എന്നിവര്‍ നേതൃത്വം നല്‍കി. കെ.വി.വി.എസ് 27-ാം നമ്പര്‍ ശാഖയുടെ നേതൃത്വത്തില്‍ വില്‍പ്പാട്ടും ഉണ്ടായിരുന്നു.