Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
സ്വകാര്യവക്തികള്‍ കയ്യേറി നികത്തിയ പൊതുതോടുകളും നാട്ടുതോടുകളും വീണ്ടെടുക്കാന്‍ റവന്യൂ വകുപ്പ് അധികൃതര്‍ നടപടി സ്വീകരിക്കണമെന്ന്
22/10/2019

വൈക്കം: സ്വകാര്യവക്തികള്‍ കയ്യേറി നികത്തിയ പൊതുതോടുകളും നാട്ടുതോടുകളും വീണ്ടെടുക്കാന്‍ റവന്യൂ വകുപ്പ് അധികൃതര്‍ നടപടി സ്വീകരിക്കണമെന്ന് വൈക്കം നഗരസഭാ കൗണ്‍സില്‍ യോഗം ആവശ്യപ്പെട്ടു. ഇന്നലെ പുലര്‍ച്ചേ മുതല്‍ തിമിര്‍ത്തുപെയ്ത മഴയെത്തുടര്‍ന്ന് വൈക്കം നഗരവും പരിസരപ്രദേശങ്ങളും വെള്ളത്തില്‍ മുങ്ങിയിരുന്നു. പതിറ്റാണ്ടുകളായി മഴക്കാലത്ത് നഗരത്തിലെ വെള്ളം ഒഴുകിപ്പോയിക്കൊണ്ടിരുന്ന നിരവധി പൊതുതോടുകളും നാട്ടുതോടുകളുമാണ് ചില വ്യക്തികള്‍ നികത്തി സ്വന്തമാക്കിയിട്ടുള്ളത്. സ്വകാര്യ വ്യക്തികള്‍ കയ്യേറി നികത്തിയ ചെറുതോടുകളും പൊതുതോടുകളും തിരിച്ചെടുക്കാന്‍ നടപടി സ്വീകരിക്കണമെന്ന് ചെയര്‍മാന്‍ പി.ശശിധരന്‍ കൗണ്‍സിലര്‍ യോഗത്തില്‍ പറഞ്ഞു. ചര്‍ച്ചയില്‍ പ്രതിപക്ഷനേതാവ് എം.ടി അനില്‍കുമാര്‍, വൈസ് ചെയര്‍പേഴ്‌സണ്‍ എസ്.ഇന്ദിരാദേവി, സ്റ്റാന്റി്ംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ ബിജു കണ്ണേഴത്ത്, ആര്‍.സന്തോഷ്, രോഹിണിക്കുട്ടി അയ്യപ്പന്‍, കൗണ്‍സിലര്‍മാരായ എസ്.ഹരിദാസന്‍ നായര്‍, അംബരീഷ് ജി വാസു, എ.സി മണിയമ്മ, നിര്‍മ്മല ഗോപി, സുമ കുസുമന്‍, പി.എന്‍ കുഷോര്‍കുമാര്‍, കെ.എം സൗദാമിനി എന്നിവര്‍ പ്രസംഗിച്ചു.