Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ലാപ്‌ടോപ്പുകള്‍ മോഷണം പോയി.
22/10/2019

വൈക്കം: വെസ്റ്റ് മടിയത്തറ വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി സ്‌കൂളിലെ രണ്ടുലാപ്‌ടോപ്പുകള്‍ മോഷണം പോയി. ഇന്നലെ രാവിലെ പതിവുപോലെ സ്‌കൂള്‍ തുറക്കാനെത്തിയ പ്യൂണ്‍ ആണ് കമ്പ്യൂട്ടര്‍ ലാബിന്റെ വാതിലുകള്‍ തുറന്നു കിടക്കുന്നത് ശ്രദ്ധയില്‍പ്പെട്ടത്. തുടര്‍ന്ന് അദ്ധ്യാപകരും പ്രിന്‍സിപ്പാളും എത്തി ലാബില്‍ നടത്തിയ പരിശോധനയിലാണ് ലാപ്‌ടോപ്പുകള്‍ നഷ്ടപ്പെട്ടതായി മനസ്സിലായത്. ഞാറാഴ്ച രാത്രിയിലാണ് മോഷണം നടന്നതെന്നു കരുതുന്നു. ഇതു സംബന്ധിച്ച് പ്രിന്‍സിപ്പാള്‍ കെ.എന്‍ ശ്രീകുമാര്‍ വൈക്കം പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.