Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ധര്‍ണ്ണ നടത്തി.
21/10/2019
വൈക്കം ഡിവിഷന്‍ ഓഫീസുപടിക്കല്‍ വാട്ടര്‍ അതോറിട്ടി സ്റ്റാഫ് അസോസിയേഷന്‍ കോട്ടയം ജില്ലക്കമ്മറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ ധര്‍ണ്ണ കോണ്‍ഗ്രസ് ബ്ലോക്ക് സെക്രട്ടറി വൈക്കം ജയന്‍ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: കേരളാ വാട്ടര്‍ അതോറിട്ടി സ്റ്റാഫ് അസ്സോസിയേഷന്‍ (ഐ.എന്‍.റ്റി.യൂ.സി) കോട്ടയം ജില്ലാക്കമ്മിറ്റിയുടെ നേതൃത്വത്തില്‍ വൈക്കം, കടുത്തുരുത്തി സബ്ഡിവിഷന്‍ ഓഫീസികള്‍ക്ക് മുന്നില്‍ ധര്‍ണ്ണ നടത്തി. വാട്ടര്‍ അതോറിട്ടിയിലെ സാമ്പത്തികക്രമക്കേടുകള്‍, നോണ്‍ പ്ലാന്‍ ഫണ്ട് നല്‍കാതിരിക്കല്‍, കാലഹരണപ്പെട്ട അബാക്കസ് സംവിധാനം പരിഷ്‌ക്കരിക്കാതിരിക്കല്‍, അതോറിട്ടിയുടെ കുപ്പിവെള്ള പദ്ധതി കെ.ഐ.ഐ.ഡി.സിക്ക് കൈമാറുന്നത്, അന്യായമായ ഇന്‍ഷ്വറന്‍സ് പ്രീമിയം വര്‍ദ്ധിപ്പിക്കല്‍, അതോറിട്ടിയുടെ വസ്തുവകകള്‍ അന്യാധീനപ്പെടുത്തല്‍ എന്നിവയ്‌ക്കെതിരായാണ് ധര്‍ണ്ണ നടത്തിയത്. വൈക്കം ഡിവിഷന്‍ ഓഫീസുപടിക്കല്‍ നടത്തിയ ധര്‍ണ്ണ കോണ്‍ഗ്രസ് ബ്ലോക്ക് സെക്രട്ടറി വൈക്കം ജയന്‍ ഉദ്ഘാടനം ചെയ്തു. അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് കെ.ആര്‍ ദാസന്‍ അദ്ധ്യക്ഷത വഹിച്ചു. രണ്ടുലക്ഷം ലിറ്റര്‍ വെള്ളം ശേഖരിച്ച് വിതരണം നടത്തുന്നതിന് വലിയകവലയില്‍ കാലപ്പഴക്കം ചെന്ന ഒരു ടാങ്ക് മാത്രമാണ് നിലവിലുള്ളത്. ഇതിന്റെ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റുപോലും നിലവിലില്ലാ എന്നാണറിയുവാന്‍ കഴിഞ്ഞത്. എതുനിമിഷവും നിലംപൊത്താവുന്ന ഈ ടാങ്കിനുപകരം പുതുതായി 15ലക്ഷം ലിറ്റര്‍ കപ്പാസിറ്റിയുള്ള വാട്ടര്‍ ടാങ്ക് പണിയുന്നതിനും അനുബന്ധ പ്രവര്‍ത്തനങ്ങളായ ഉപകരണങ്ങളുടെ സ്റ്റോറായും മാറ്റാന്‍ ലക്ഷ്യമിട്ടിട്ടുള്ള 95 സെന്റ് സ്ഥലത്താണ് നഗരസഭ ലൈഫ് പദ്ധതിക്കുവേണ്ടി കെട്ടിടസമുച്ചയം പണിയുമെന്ന് പ്രഖ്യാപിച്ചിട്ടുള്ളത്. ഈ സ്ഥലം മറ്റാവശ്യങ്ങള്‍ക്ക് ഉപയോഗിച്ചാല്‍ വരും വര്‍ഷങ്ങളില്‍ കുടിവെള്ളത്തിനായി വൈക്കത്തെ ജനങ്ങള്‍ക്ക് മറ്റു മാര്‍ഗ്ഗമില്ല. അതുകൊണ്ട് വരും തലമുറയുടെ ഭാവിയെക്കരുതിയെങ്കിലും ഈ ശ്രമം ഉപേക്ഷിച്ച് പകരം പുതിയ വാട്ടര്‍ടാങ്കിന്റെ പണി എത്രയും വേഗത്തില്‍ ആരംഭിക്കണമെന്നും അതിന് എം.എല്‍.എ അടക്കമുള്ളവര്‍ മുന്‍കൈയ്യെടുക്കണമെന്നും ധര്‍ണ്ണയില്‍ സംസാരിച്ചവര്‍ ആവശ്യപ്പെട്ടു. സംസ്ഥാന വൈസ് പ്രസിഡന്റ് ബിജു കരുണാകരന്‍, ജനറല്‍ സെക്രട്ടറി എം.എസ് സതീഷ്‌കുമാര്‍, പി.ജി സജി, കെ.കെ സാബു, പി.ജോണ്‍, വി.എം ഐപ്പ് മോന്‍, സുരേഷ് ജേക്കബ്, ചന്ദ്രബാബു എന്നിവര്‍ സംസാരിച്ചു.